ന്യൂദൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും വിമാനത്തിലെത്തിച്ച ഗുരുഗ്രന്ഥസാഹിബിന്റെ പകർപ്പ് കേന്ദ്രമന്ത്രിമാർ ഏറ്റുവാങ്ങി. മൂന്ന് പകർപ്പുകളാണ് എത്തിച്ചത്. സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ഗുരുഗ്രന്ഥ സാഹിബ്. ഗുരുനാനാക്ക് തന്റെ ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യയും പ്രാർത്ഥനകളുമാണ് ഗുരുഗ്രന്ഥസാഹിബിന്റെ പ്രധാന ഉള്ളടക്കം.
കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും വി.മുരളീധരനും ബിജെപി നേതാക്കളും ചേർന്നാണ് ഗുരു ഗ്രന്ഥസാഹിബിന്റെ പകർപ്പ് ആചാരമായി ഏറ്റുവാങ്ങിയത്. തുടർന്ന് ഹർദീപ് സിങ് പുരിയുടെ നേതൃത്വത്തിൽ ഗുരു ഗ്രന്ഥസാഹിബിന്റെ പകർപ്പ് വിമാനത്താവളത്തിന് പുറത്തെത്തിച്ചു. ഈ ഗ്രന്ഥത്തിൽ 1430 ഓളം പദ്യങ്ങൾ ഉണ്ട്. ദൈവനാമം വാഴ്‌ത്തുന്ന വാണി എന്നറിയപ്പെടുന്ന ശ്ലോകങ്ങളുടെ ഒരു വലിയ ശേഖരമാണ് ഗുരു ഗ്രന്ഥ സാഹിബ്. 1666–1708 കാലയളവിൽ ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നും താജിക്കിസ്താനിലെത്തിയ 78 പേരെയും കൊണ്ടുവന്ന എയര്‍ഇന്ത്യാ വിമാനത്തിലാണ് ഗുരുഗ്രന്ഥസാഹിബിന്റെ പകർപ്പും കൊണ്ടുവന്നത്. മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്ത്യക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 22 പേർ സിഖുകാരാണ്.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ സഹകരിക്കാമെന്ന് ആറ് രാജ്യങ്ങള്‍ ഉറപ്പ് നല്‍കി. യു.എസ്, യു.കെ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരെ അതാത് രാജ്യങ്ങളില്‍ എത്തിച്ച ശേഷം അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഇതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലുള്ള സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ കഴിയുമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: