ന്യൂദല്‍ഹി : അഫ്ഗാനില്‍ നിന്നും 78 പേരുടെ സംഘവുമായി എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയിലെത്തി. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, വി മുരളീധരന് എന്നിവര്‍ ദല്‍ഹി വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. മൂന്ന് സിഖ് വിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളും ഇവര്‍ക്കൊപ്പം അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വിശുദ്ധ ഗ്രസ്ഥം ഏറ്റുവാങ്ങി.
ഇന്ത്യയിലേക്ക് ഇന്ന് തിരിച്ചെത്തിയവരില്‍ മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റയും ഉള്‍പ്പടും. താലിബാന് ഭരണം പിടിച്ചെടുത്തതോടെ ഇവരെ കാബൂളില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് അവിടെ നിന്നും താജിക്കിസ്ഥാനിലേക്ക് എത്തിച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചത്.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായഹസ്തവുമായി കൂടുതല്‍ രാജ്യങ്ങളെത്തി. അമേരിക്ക, ബ്രിട്ടണ്, ജര്‍മ്മനി, ഫ്രാന്‍സ്, യു.എ.ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അവരുടെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ദല്‍ഹിയിലെത്തിക്കാനാണ് തീരുമാനം.
ആഗസ്റ്റ് 31ന് മുമ്പ് മുഴുവന്‍ ഇന്ത്യക്കാരേയും കണ്ടെത്തി ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് കൂടുതല്‍ സഹായകരമാകുന്നതാണ് വിവിധ രാജ്യങ്ങളുടെ ഇടപെടല്‍. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഈ മാസം 17നാണ് കേന്ദ്രസര്‍ക്കാര്‍ രക്ഷാദൗത്യം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: