Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

താലിബാനിസത്തിന്റെ ലൗഡ് സ്പീക്കര്‍

സ്പീക്കര്‍ക്ക് രാഷ്‌ട്രീയം പറയാം, പറയുകയും ചെയ്യുമെന്നാണ് ആ സ്ഥാനത്തെത്തിയ ശേഷം എം.ബി. രാജേഷ് നടത്തിയ പ്രസ്താവന. പക്ഷേ അത് ഇത്ര അപകടകരമായിരിക്കുമെന്ന് ആരും കരുതിയില്ല. മാപ്പിളക്കലാപ സമയത്ത് മനുഷ്യക്കുരുതികള്‍ നടത്തിയ വാരിയന്‍കുന്നനെയും ആലി മുസ്ലിയാരെയുമടക്കം മുന്നൂറിലേറെപ്പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കാന്‍ ഐസിഎച്ച്ആര്‍ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നുവെന്നു വാര്‍ത്ത പുറത്തുവരുന്നതിനൊപ്പമാണ് എം.ബി. രാജേഷ് ഇതിന് കടകവിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 24, 2021, 05:00 am IST
in Editorial

പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച് ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തുള്ളവര്‍പോലും നെറ്റിചുളിക്കുകയുണ്ടായി. പാര്‍ലമെന്റംഗമായിരുന്ന കാലത്ത് രാജേഷിന്റെ ഭാഗത്തുനിന്നുണ്ടായ അപക്വമായ പെരുമാറ്റവും നിരുത്തരവാദപരമായ പ്രസ്താവനകളുമാണ് ഇതിനു കാരണം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ തരംതാണ ചില പ്രതികരണങ്ങള്‍ രാജേഷ് നടത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. സ്പീക്കറുടേത് ഭരണഘടനാപരമായ പദവിയാണ്. ആ സ്ഥാനം വഹിക്കുന്നവര്‍ കക്ഷി രാഷ്‌ട്രീയത്തിനതീതമായും നിഷ്പക്ഷമായും അന്തസ്സോടെയും പെരുമാറാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്ന് രാജേഷ് സ്വയം തെളിയിച്ചിരിക്കുകയാണ്. 1921 ലെ മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ, മതഭ്രാന്തിനാല്‍ നിരവധിയാളുകളെ കൂട്ടക്കൊല ചെയ്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരത്തില്‍ പോരാടി തൂക്കുമരത്തിലേറിയ ഭഗത് സിങ്ങിനോട് ഉപമിച്ച രാജേഷ് മുഴുവന്‍ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിച്ചിരിക്കുകയാണ്.

കൊള്ളയും കൊള്ളിവയ്‌പ്പും നടത്തിയതിന് നാടുകടത്തപ്പെട്ട ശേഷം തിരിച്ചെത്തി നല്ല നടപ്പുകാരനായി തുടരുന്നതിനിടെ പച്ച മനുഷ്യരെ കൊന്നുതള്ളാന്‍ അവസരം ലഭിക്കുമെന്നു കണ്ട് മാപ്പിള ക്കലാപത്തിന് നേതൃത്വം നല്‍കിയ ആളാണ് വാരിയംകുന്നന്‍. കലാപകാലത്ത് മനുഷ്യപ്പിശാചിനെപ്പോലെ പെരുമാറിയ ഇയാളെ ബ്രിട്ടീഷുകാര്‍ പിടികൂടി വെടിവച്ചുകൊല്ലുകയായിരുന്നു. ഇത്തരമൊരാള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുവെന്നും, ഭഗത് സിങ്ങിന് തുല്യനാണെന്നും പറയുന്നയാളുടെ കാര്യവിവരത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നു. മതത്തിന്റെ പേരില്‍ മനുഷ്യരെ നിഷ്‌കരുണം കൊന്നു രസിക്കുന്ന താലിബാന്‍ ഭീകരരുടെ മാനസികാവസ്ഥയാണിത്. മതരാജ്യം സ്ഥാപിക്കുന്നതിനായി ആയിരങ്ങളെ കൊന്നുതള്ളുകയും, മതംമാറ്റങ്ങളും മാനഭംഗങ്ങളും നിര്‍ബാധം അരങ്ങേറുകയും ചെയ്ത ഒരു സംഭവത്തിന്റെ വാര്‍ഷികം ആഘോഷിക്കേണ്ടതില്ലെന്ന് വിവേകികളായ മനുഷ്യര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെ, ഒരു നൂറ്റാണ്ടു മുന്‍പ് ഈ ദുഷ്‌കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളെ മഹത്വവല്‍ക്കരിക്കുന്ന നടപടി അങ്ങേയറ്റം  അപലപനീയമാണ്. നിയമസഭാ സ്പീക്കറുടെ കസേരയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സംസ്‌കാരബോധമുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ രാജേഷിന്റെ നിലപാടാണോ സിപിഎമ്മിനുമുള്ളതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം.  

സ്പീക്കര്‍ക്ക് രാഷ്‌ട്രീയം പറയാം, പറയുകയും ചെയ്യുമെന്നാണ് ആ സ്ഥാനത്തെത്തിയ ശേഷം എം.ബി. രാജേഷ് നടത്തിയ പ്രസ്താവന. പക്ഷേ അത് ഇത്ര അപകടകരമായിരിക്കുമെന്ന് ആരും കരുതിയില്ല. മാപ്പിളക്കലാപ സമയത്ത് മനുഷ്യക്കുരുതികള്‍ നടത്തിയ വാരിയന്‍കുന്നനെയും ആലി മുസ്ലിയാരെയുമടക്കം മുന്നൂറിലേറെപ്പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കാന്‍ ഐസിഎച്ച്ആര്‍ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നുവെന്നു വാര്‍ത്ത പുറത്തുവരുന്നതിനൊപ്പമാണ് എം.ബി. രാജേഷ് ഇതിന് കടകവിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്. ജിഹാദിശക്തികളെ കൂട്ടുപിടിക്കുന്ന നയമാണ് ഇടതുപാര്‍ട്ടികളുടേത്. ഇതിനുവേണ്ടിയാണ് മാപ്പിള ക്കലാപത്തെ കര്‍ഷകസമരമായും സ്വാതന്ത്ര്യസമരമായും ഇവര്‍ ചിത്രീകരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് രാജേഷിന്റെ പ്രസംഗത്തിലും കാണുന്നത്. തന്റെ ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ മാപ്പിളക്കലാപക്കാലത്ത് ആക്രമിച്ച് നാടുകടത്തിയ ജിഹാദിയെയാണ് മഹത്വവല്‍ക്കരിക്കുന്നതെന്ന കാര്യം രാജേഷിന് അറിയില്ലെങ്കില്‍ ഒരിക്കല്‍ സഹപ്രവര്‍ത്തകനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി അക്കാര്യം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ആദ്യ താലിബാന്‍ നേതാവായിരുന്ന വാരിയന്‍കുന്നനെ പുകഴ്‌ത്തിയത് സിപിഎം നേതാവായ രാജേഷിന് ഭൂഷണമായിരിക്കാം. എന്നാല്‍ നിയമസഭാ സ്പീക്കറായിരിക്കെ അങ്ങനെ ചെയ്തത് നീതീകരിക്കാനാവില്ല. പരാമര്‍ശം പിന്‍വലിച്ച് രാജേഷ് മാപ്പു പറയണം.

Tags: terrorismസ്പീക്കര്‍കേരള സര്‍ക്കാര്‍താലിബാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.