ന്യൂദല്‍ഹി: ഇനി കര്‍ഷകസമരത്തിന്റെ പേരില്‍ ഗതാഗത തടസ്സമുണ്ടാകുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും എന്നാല്‍ കര്‍ഷകസമരത്തിന്റെ പേരില്‍ ഗതാഗതതടസ്സം അനുവദിക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
കര്‍ഷകസമരത്തിന്റെ പേരിലുള്ള ഗതാഗത തടസ്സം പരിഹരിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. കര്‍ഷകസമരത്തിന്റെ പേരില്‍ ഗതാഗത തടസ്സം ഉണ്ടാകുന്നുവെന്ന് കാണിച്ച് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാള്‍ നല്കിയ റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി.
ഇതിന്റെ പരിഹാരം കേന്ദ്രസര്‍ക്കാരിന്റെ കൈകളിലാണെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, ഋഷികേശ് റോയ് എന്നിവര്‍ വ്യക്തമാക്കി. പ്രതിഷേധത്തിന്റെ പേരില്‍ ഒരു വിധത്തിലും ഗതാഗത തടസ്സം ഉണ്ടാക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2020ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ 2020 നവമ്പര്‍ മുതല്‍ ദല്‍ഹിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: