ബെംഗളൂരു:ഇന്ധന വിലവര്‍ധനവിനെതിരെ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ റാലി നടത്തിയ രാഹുല്‍ഗാന്ധിക്ക് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ വക വിമര്‍ശനം. രാഷ്ട്രീയത്തില്‍ നന്നാവണമെങ്കില്‍ നല്ലോണം അധ്വാനിക്കണമെന്നും ദേവഗൗഡ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ‘മേലനങ്ങാത്ത’ രാഷ്ട്രീയപ്രവര്‍ത്തനത്തെ പരിഹസിക്കുകയായിരുന്നു ദേവഗൗഡ.
തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നടത്തിയ അന്തസ്സില്ലാത്ത ബഹളത്തെ വിമര്‍ശിക്കാനായിരുന്നു ദേവഗൗഡ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്.
പ്രതിപക്ഷത്തിന്റെ സഭയിലെ പെരുമാറ്റരീതി അസഹനീയമായിരുന്നുവെന്ന് ദേവഗൗഡ പറഞ്ഞു. സഭയുടെ നടുക്കളത്തിലെ മേശയ്ക്ക് മുകളില്‍ നിന്നു വരെ എംപിമാര്‍ നൃത്തം ചവിട്ടി. ഒരു പാര്ലമെന്റേറിയന് എന്ന നിലയിലുള്ള എന്റെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവത്തിന് ഞാന്‍ സാക്ഷിയായിട്ടില്ല- ദേവഗൗഡ പറഞ്ഞു.
ഇക്കുറി മഴക്കാല സമ്മേളനത്തില്‍ ലോകസഭയില്‍ 21 ശതമാനവും രാജ്യസഭയില്‍ 28 ശതമാനവും മാത്രമായിരുന്നു ഫലപ്രദമായി കാര്യങ്ങള്‍ നടന്നത്. മുദ്രാവാക്യം വിളികള്‍, പ്ലക്കാര്‍ഡുമായി നടുക്കളത്തിലേക്ക് ഓടിക്കയറല്‍, പേപ്പറുകള്‍ കീറി വലിച്ചെറിയല്‍, പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ തുടര്‍ച്ചയായി സഭാനടപടികള്‍ നീട്ടിവെക്കല്‍ എന്നിവയായിരുന്നു നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: