കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വീരപരിവേഷം നല്‍കേണ്ടതില്ലെന്ന് ചരിത്രകാരന് എം. ജി.എസ് നാരായണന്. ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ല. സ്മാരകം ഉണ്ടാക്കുന്നത് സ്പര്‍ദ്ധ വളര്‍ത്തുമെന്നും അദേഹം ഒരു ചാനലിനോട് വ്യക്തമാക്കി. മാപ്പിള കലാപം നടന്നു എന്നുള്ളത് വസ്തുതയാണെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, വാരിയംകുന്നനെ ഭഗത് സിങ്ങിനോടുപമിച്ച് സ്പീക്കര്‍ എം.ബി. രാജേഷ് ഭഗത് സിങ്ങിനെ അപമാനിക്കുകയാണ് ചെയ്തതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. വാരിയം കുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്.
വാരിയം കുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസ്സിലാക്കണം. ഇഎംഎസ് രചിച്ച സ്വാതന്ത്ര്യസമരം എന്ന സമ്പൂര്‍ണ്ണഗ്രന്ഥം വായിക്കണമെന്ന് നിര്‍ദ്ദേശിച്ച അബ്ദുള്ളക്കുട്ടി കേരളം ദേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ കേന്ദ്രമെന്നും പറഞ്ഞു. വാരിയംകുന്നന് കാരണം ഏലംകുളം വിട്ട് ഇഎംഎസിനും കുടുംബത്തിനും പാലക്കാട്ടെക്ക് പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: