Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡിനെ പിടിച്ചുകെട്ടി; അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ തുറക്കുന്നു; തീരുമാനമെടുക്കാനാകാതെ പിണറായി സര്‍ക്കാര്‍

ദിനംപ്രതി വര്‍ധിക്കുന്ന രോഗനിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്നതാണ് സര്‍ക്കാരിന്റെ വാദം. ഈ വര്‍ഷവും പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലൂടെ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
Aug 23, 2021, 05:23 pm IST
in Kerala

കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ അയല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളത്തില്‍ അതിന്റെ ആലോചന പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. ദിനംപ്രതി വര്‍ധിക്കുന്ന രോഗനിരക്ക് സ്‌കൂള്‍ തുറക്കുന്നതിന് തടസ്സമാണെന്നതാണ് സര്‍ക്കാരിന്റെ വാദം. ഈ വര്‍ഷവും പൂര്‍ണമായും ഓണ്‍ലൈന്‍ പഠനത്തിലൂടെ പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുമെന്ന സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.  

കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ പരീക്ഷ നടത്താതെ എല്ലാവരെയും അടുത്ത ക്ലാസിലേക്ക് വിജയിപ്പിക്കുകയാണ് ചെയ്തത്. ഇതു വിദ്യാഭ്യാസത്തിന്റെ പ്രൊഫഷണല്‍ രീതിയെ തകര്‍ക്കുമെന്ന് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നു. പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ പഠന സൗകര്യമില്ല. മലയോര ഗ്രാമീണ മേഖലയില്‍ മൊബൈല്‍ സിഗ്‌നല്‍ പ്രശ്‌നമായി അവശേഷിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ വേറെയും.  

ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ പ്രധാന പ്രശ്‌നങ്ങളാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അയല്‍സംസ്ഥാനങ്ങളിലെല്ലാം ക്ലാസുകള്‍ ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

സര്‍ക്കാരിന് കടമ്പകളേറെ

മറ്റുസംസ്ഥാനങ്ങള്‍ക്കൊപ്പം ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും കേരളത്തില്‍ സര്‍ക്കാരിനു മുന്നില്‍ കടമ്പകളേറെ. ആദ്യഘട്ടത്തില്‍ ഒമ്പതുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ക്ലാസ് ആരംഭിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  

സ്‌കൂളുകളിലെ മുഴുവന്‍ സൗകര്യവും ഇവര്‍ക്കായി പ്രയോജനപ്പെടുത്തി ക്ലാസ് സുഗമമായി നടത്താനാകുമെന്നാണ് അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരാനാകും. അധ്യാപകര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കി ക്ലാസ് ആരംഭിക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രൈമറി വിദ്യാര്‍ഥികള്‍ പ്രതിരോധശേഷിയില്‍ മുന്നിലാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് അപ്രായോഗികമായതിനാല്‍ അവര്‍ക്ക് ക്ലാസ് തുടങ്ങുന്നത്  തടസമായുണ്ട്.  

ഒപ്പം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ഒട്ടേറെ ആശങ്കകള്‍ സര്‍ക്കാരിനുമുന്നിലുണ്ട്. ഓണത്തിനു തൊട്ടുപിന്നാലെ കൊവിഡ് മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പാണ് സര്‍ക്കാരിനെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒപ്പം തന്നെ ദിനംപ്രതി ഉയരുന്ന കൊവിഡ് രോഗികളുടെ എണ്ണവും സര്‍ക്കാരിനെ പിന്നോട്ടടിക്കുന്നു.  

കോളജ് വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് അവരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇപ്പോഴും ആദ്യ ഡോസുപോലും ഭൂരിഭാഗംപേര്‍ക്കും ലഭിച്ചിട്ടില്ല. എല്‍പി, യുപി അധ്യാപകര്‍ക്കടക്കം മരുന്നു നല്‍കാനായി വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇപ്പോള്‍ വാക്‌സിന്‍ ധാരാളമായി ഉണ്ടെങ്കിലും അധ്യാപകര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തുടങ്ങിയിട്ടില്ല.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.