ലണ്ടൻ: കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്ന താലിബാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ജി-7 രാജ്യങ്ങള്‍. ഉടന്‍ നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ താലിബാനെതിരെ ഉപരോധം ശക്തിപ്പടുത്താന്‍ ബ്രിട്ടന്‍ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.
എല്ലാ രാജ്യങ്ങളും ബ്രിട്ടനെ നുകൂലിക്കുന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിട്ടുള്ളത്. ശക്തമായ സമ്മര്‍ദ്ദം ചെലുത്തി താലിബാന്റെ ഭീകര പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും അവസാനിപ്പിക്കാനാണ് ഇവരുടെ നീക്കം. ബ്രീട്ടീഷ് നീക്കത്തെ പിന്തുണയ്‌ക്കുമെന്ന് അമേരിക്കയും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്ക , ഇറ്റലി , ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി , ജപ്പാന്‍, ബ്രിട്ടന്‍ എന്നീ ലോകത്തിലെ വന്‍ സാമ്പത്തീക ശക്തികളാണ് ജി-7 രാജ്യങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണാണ് അധ്യക്ഷന്‍. ഇദ്ദേഹം മറ്റ് അംഗരാജ്യങ്ങളുമായി ഇതിനകം അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
ഓഗസ്റ്റ 31-ന് സൈനീക പിന്‍മാറ്റം പൂര്‍ത്തിയാകുമെന്നായിരുന്നു ജോ ബൈഡന്‍ അറിയിച്ചിരുന്നതെങ്കിലും ജി-7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ ദിവസം തുടര്‍ന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: