ശ്രീനഗര്‍: വിഘനടവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗീലാനി(ജി), മിര്‍വായിസ്(എം) എന്നീ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ വിമതവിഭാഗങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംഘടനയുടെ ഹെഡ് ഓഫിസില്‍നിന്ന് തെഹ്രീക്-ഇ-ഹുറിയത്ത് ഞായറാഴ്ച സൈന്‍ ബോര്‍ഡ് നീക്കം ചെയ്തു. സയീദ് അലി ഷാ ഗീലാനിയുടെ വസതി കൂടിയാണ് ശ്രീനഗറിലെ ഹൈദര്‍പൂര്‍ പ്രദേശത്തുള്ള തെഹ്രീക്-ഇ-ഹുറിയത്തിന്റെ ഹെഡ് ഓഫിസ്. യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമാണ് ഹുറിയത്ത് കോണ്‍ഫറന്‍സിനെ നിരോധിക്കുന്നത് പരിഗണിക്കുന്നത്. യുഎപിഎ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം ഹുറിയത്തിന്റെ രണ്ടു വിഭാഗങ്ങളെയും നിരോധിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗങ്ങളും പ്രവര്‍ത്തകരും ഹിസ്ബുല്‍ മുജാഹിദിന്, ദുക്തരന്‍-ഇ-മിലത്, ലഷ്കറെ തയിബ എന്നീ നിരോധിത ഭീകരസംഘടനകളുമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി ‘ടെസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്‍ മുജാഹിദിന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി 2016-ല്‍ കൊല്ലപ്പെട്ടതിനുശേഷം കാശ്മീരിനെ അസ്ഥിരതയില്‍ നിര്‍ത്താന്‍ പിഡിപിയുടെ യുവനേതാവ് വഹീദ് ഉര് റഹ്മാന് പര ഗീലാനിയുടെ മരുമകന് അഞ്ചുകോടി രൂപ കൈമാറിയെന്ന് ആരോപണമുണ്ട്.
പീപ്പിള്‍സ് കോണ്‍ഫറന്‍സ്, മിര്‍വായിസ് ഉമര്‍ ഫറൂഖ് നേതൃത്വം നല്കുന്ന ആവാമി ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടെ 26 സംഘടനകള്‍ ചേര്‍ന്ന് 1993-ല്‍ രൂപീകരിച്ചതാണ് ഹുറിയത്ത് കോണ്‍ഫറന്‍സ്. നിരോധിച്ച പാക്ക് അനുകൂല സംഘടനകളായ ജമാത്-ഇ-ഇസ്ലാമി, ജെകെഎല്‍എഫ്, ദുക്തരന്‍-ഇ-മിലത് എന്നീ സംഘനകളും ഇതിന്റെ ഭാഗമായിരുന്നു. മിര്‍വായിസിന്റെ നേതൃത്വത്തില്‍ മിതവാദികളായും സയീദ് അലി ഷാ ഗീലാനി നയിക്കുന്ന തീവ്ര നിലപാടുകാരായും 2005-ല്‍ രണ്ടായി പിളര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: