തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ നിന്നും എല്ലാ മലയാളികളെയും നാട്ടിലെത്തിച്ച കേന്ദ്ര സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കയ്യെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയ വിദേശ കാര്യമന്ത്രാലയത്തിനും മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ നന്ദി കുറിച്ചു.
അമ്പതോളം മലയാളികളെയാണ് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഇനി മലയാളികളാരും അവിടെ അവശേഷിക്കുന്നില്ലെന്നാണ് നോര്‍ക്കയുടെ വിശദീകരണം. എങ്കിലും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: