ദുബായ്: ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള അനുമതി യുഎഇ സര്‍ക്കാര്‍ ആഗസ്ത് അവസാനത്തോടെ നല്‍കിയേക്കുമെന്ന സൂചന.
യുഎഇ സര്‍ക്കാര്‍ തന്നെയാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ പുറത്ത് വിടുന്നത്. ഇപ്പോള്‍ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് പ്രവേശിക്കാം. അതായത് സന്ദര്ശവിസയുള്ള ഇന്ത്യക്കാരന് 14 ദിവസം നേപ്പാളിലോ പാകിസ്ഥാനിലോ വേറെ ഏതെങ്കിലും രാജ്യത്തോ താമസിച്ച് കഴിഞ്ഞാല്‍ അയാള്‍ക്ക് അവിടെ നിന്നും സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പ്രവേശിക്കാം. യുഎഇയിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് ജിഡിആര്‍എഫ്എ(ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്റ് ഫോറിന് അഫയേഴ്സ്) അനുമതി നേടിയിരിക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആയിരിക്കണം. യാത്ര പുറപ്പെടുംമുമ്പ് ആറ് മണിക്കൂറിനുള്ളില്‍ എടുത്ത റാപ്പിഡ് പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടും കോവിഡ് നെഗറ്റീവായിരിക്കുകയും വേണം. പിന്നീട് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് എടുത്ത് കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണം.
ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, ഉഗാണ്ട എന്നിവര്‍ക്ക് സന്ദര്‍ശകവിസയില്‍ മേല്പറഞ്ഞ നിബന്ധനകളോടെ യുഎഇയിലേക്ക് പ്രവേശിക്കാം. കോവിഷീല്‍ഡ് ഉള്‍പ്പെടെ യുഎഇ അംഗീകരിച്ച വാക്സിനുകള്‍ എടുത്ത താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ നേരത്തെ തന്നെ അവസരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: