ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നിന്നും യാതൊരു അടക്കും ചിട്ടയുമില്ലാതെ പട്ടാളക്കാരെ പിന്‍വലിച്ച ജോ ബൈഡന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് ബൈഡന് സംഭവിച്ച തന്ത്രപരമായ അബദ്ധമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
സേവ് അമേരിക്ക പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കുകയായിരുന്നു ട്രംപ്. പട്ടാളക്കാരെ പിന്‍വലിക്കാന്‍ കൃത്യമായ ഒരു പദ്ധതി ജോ ബൈഡന് നടപ്പാക്കിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം കീറിമുറിച്ച അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിന് യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത രീതിയിലാണ് ബൈഡന് പട്ടാളക്കാരെ പിന്‍വലിച്ചതെന്നും ട്രംപ് പറഞ്ഞു.
നമ്മള് എല്ലാവരുടെയും ബഹുമാനം ആര്‍ജ്ജിച്ച് പുറത്ത് വരേണ്ടതായിരുന്നു. ഇപ്പോള്‍ ബഹുമാനത്തിന്റെ നേര്‍വിപരീതമാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് എന്റെ സര്‍ക്കാര്‍ സമാധാന ചര്‍ച്ച തുടങ്ങിയത്. അന്ന് ഒരു അമേരിക്കക്കാരന് പോലും അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടില്ല. നമ്മുടെ ശക്തമായ സേനയെ പൊടുന്നനെ പിന്‍വലിക്കാനുള്ള ഒരു ഭ്രാന്തമായ തീരുമാനാണ് ഈ മനുഷ്യന് (ബൈഡന്) കൈക്കൊണ്ടത്. നമ്മള് അവിടെ ഇടപെടാന്‍ നിര്‍ബന്ധിതരായതാണ്. എന്നാല്‍ പുറത്തുവരാന്‍ നമുക്ക് ഒരു സമ്മര്‍ദ്ദവും ഇല്ലായിരുന്നു. എല്ലാം കൃത്യമായ ഒരു പദ്ധതിയനുസരിച്ച് ബൈഡന് ചെയ്യേണ്ടതായിരുന്നു,’ ട്രംപ് പറഞ്ഞു.അല്‍ക്വെയ്ദയെ നശിപ്പിക്കാനാണ് യുഎസ് പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ പോയത്. അത് നടന്നു. പക്ഷെ യുഎസ് പട്ടാളക്കാര്‍ പിന്മാറിയപ്പോള് താലിബാന് തീവ്രവാദികള്‍ ഭരണം പിടിച്ചതോടെ അമേരിക്ക് പിന്നിലായിപ്പോയെന്നും ട്രംപ് ആരോപിച്ചു.
‘കോവിഡ് കേസുകള്‍ ഇപ്പോഴും അമേരിക്കയില്‍ വര്‍ധിക്കുകയാണ്. താലിബാനേക്കാള്‍ തലവേദനയായിരിക്കുന്നു കോവിഡ്. വൈറസിനെ നശിപ്പിക്കാന്‍ ഞങ്ങള്‍ മൂന്ന് വാക്സിനുകള്‍ വരെ നല്‍കിയിരുന്നു. ഈ കുഴപ്പങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് ബൈഡന് രാജിവെക്കണം,’ ട്രംപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: