തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ആശങ്കകള്‍ക്കിടയില്‍ പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി ഇക്കുറി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കും. മലയാളിക്കിത് അതിജീവനത്തിന്റെ ഓണമാണ്. കോവിഡിന്റെ രണ്ട് തരംഗങ്ങളെ അതിജീവിച്ച മലയാളി ഇനി ഒരു തരംഗമുണ്ടെന്ന ആശങ്കയുടെ നിഴലിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍ പരിമിതമെങ്കിലും മലയാളികള്‍ ആഘോഷലഹരിയില്‍ തന്നെ.
ഉത്രാടനാളിൽ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി കുടുംബങ്ങൾ തിരുവോണത്തിനൊരുങ്ങി. ഓണപ്പൂക്കളത്തിനും ഓണക്കോടിയ്ക്കും ഓണസദ്യയ്ക്കുമുള്ളതെല്ലാം ഇന്നലെത്തന്നെ ഒരുക്കി മാവേലിയെ വരവേൽക്കാൻ കേരളം തയ്യാറായിരുന്നു.
മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: