ന്യൂദല്‍ഹി : കാബൂളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്ന് താലിബാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. താലിബാന്റെ ഖത്തര്‍ ഓഫീസില്‍ നിന്നും ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ലഷ്‌കര്‍, ജെയ്ഷ എന്നീ സംഘടനകളില്‍ നിന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ല. അവരെ ഒഴിപ്പിക്കേണ്ടതില്ല. എന്നാണ് സന്ദേശത്തില്‍ പറയുന്നത്. താലിബാന്റെ പൊളിറ്റിക്കല്‍ ഘടകം അധ്യക്ഷന്‍ അബ്ബാസ് സ്റ്റാനിക്സായുടെ ഓഫിസില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് സന്ദേശം ലഭിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ താലിബാന്‍ ഉറപ്പ് നല്‍കിയതായും പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ എംബസി ഉദ്യോഗസ്ഥരെയും സുരക്ഷ ജീവനക്കാരെയും രണ്ട തവണയായി വ്യോമസേന വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡറേയും നേരത്തെ ഇന്ത്യ തിരികെ നാട്ടില്‍ എത്തിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമത്തിലാണ്.
കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരെ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേന വിമാനം കാബൂളില്‍ എത്തിയിട്ടുണ്ട്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടന്‍ അവരെ കാബൂള്‍ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും.
അതിനിടയില്‍ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ കടന്നുകയറി പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കാണ്ഡഹാര്‍, ഹെറാത് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റിലാണ് ബുധനാഴ്ച താലിബാന്‍ സായുധസംഘം പരിശോധന നടത്തിയത്.
അലമാരകളില്‍ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയ സംഘം രണ്ടുകോണ്‍സുലേറ്റിലും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയി. കാബൂളിലെ എംബസി താലിബാന്‍ വളഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
അഫ്ഗാനിസ്ഥാനില്‍ നാല് ഇന്ത്യന്‍ കോണ്‍സുലേറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. താലിബാന്‍ അഫ്ഗാന്‍ ഭരണം കയ്യേറുന്നതിന് മുമ്പ് തന്നെ ഇതെല്ലാം ഇന്ത്യ അടച്ചിരുന്നു. കാബൂളിലെ എംബസി ഔദ്യോഗികമായി അടച്ചിട്ടില്ല. ഇപ്പോഴും പ്രാദേശിക സഹായത്തോടെ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ഏതൊക്കെ അഫ്ഗാന്‍ പൗരന്മാര്‍ പ്രവര്‍ത്തിക്കുന്നു, അവരുടെ പേരുവിവരങ്ങള്‍ എന്നിവയ്‌ക്കായാണ് എംബസ്സികളില്‍ തെരച്ചില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: