ന്യൂദല്‍ഹി : താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേന വിമാനം വീണ്ടും കാബൂളില്‍. സെക്യൂരിറ്റി ക്ലിയറന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് നല്‍കിയാല്‍ ഉടന്‍ കാബൂളില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിക്കും.
വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിനാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യം. മലയാളികള്‍ അടക്കം 70 ഓളം പേരാണ് ഗുരുദ്വാരയില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റി കഴിഞ്ഞു. സെക്യൂരിറ്റി ക്ലിയറന്‍സ് ലഭ്യമായാല്‍ ഉടന്‍ വിമാനം ഇന്ത്യയിലേക്ക് പറക്കുന്നതാണ്.
കാബൂളില്‍ നിന്നും ഇന്ന് ഇവരെ എപ്പോള്‍ ഒഴിപ്പിക്കാന്‍ ആവുമെന്നത് വ്യക്തമല്ല. എന്തായാലും അനുമതി ലഭിച്ചാലുടന്‍ ഇന്ത്യക്കാരുമായി തിരിക്കാന്‍ വ്യോമസന സജ്ജമാണ്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍ യുഎസുമായി ചര്‍ച്ച നടത്തിയിരുന്നു. മുമ്പ് കാബൂള്‍ വിമാനത്താവളം തുറന്നതോടെയാണ് അഫ്ഗാനില്‍ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരുടേയും മറ്റും ആദ്യ സംഘത്തെ ഇറാന്‍ വഴി ഗുജറാത്തിലേക്ക് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: