എടത്വാ: ആറന്മുള ഭഗവാന് ഓണമൂട്ടാല്‍ യാത്രതിരിച്ച മങ്ങാട്ട് ഭട്ടതിരിക്ക് ചക്കുളത്തുകാവില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച വൈകിട്ടോടെ ചുരുളന്‍ വള്ളത്തിന്റെ അകമ്പടിയോടെ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ എത്തിയ മങ്ങാട്ട് രവീന്ദ്രബാബു ഭട്ടതിരിക്കാണ് ക്ഷേത്രഭാരവാഹികള്‍ സ്വീകരണം നല്‍കിയത്. ക്ഷേത്രമുഖ്യ കാര്യദര്‍ശിമാരായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മാനേജിങ്ങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി, ക്ഷേത്ര തന്ത്രിതമാരായ അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, എന്നിവര്‍ ചേര്‍ന്നാണ് ഭട്ടതിരിയെ സ്വീകരിച്ചത്.
ഇന്നലെ പുലര്‍ച്ചെ തലവടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭട്ടതിരി പനങ്ങാട്ടില്ലത്ത് പ്രഭാതഭക്ഷത്തിനും, മൂവടത്ത് മനയിലെ ഉച്ചഭക്ഷണത്തിനും ശേഷം വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ആറന്മുളയിലേക്ക് യാത്ര തിരിച്ചു. വഞ്ചിപ്പാട്ടിന്റേയും, ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ നടന്ന യാത്രയയപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഹൈന്ദവ സംഘടന ഭാരവാഹികളായ പ്രശാന്ത് വേമ്പന, പിയൂഷ് പി. പ്രസന്നന്‍, അനന്ദകൃഷ്ണന്‍, വിജയകുമാര്‍, രമോശ് കുമാര്‍, ഹരികുമാര്‍, ശ്രീകുമാര്‍ എന്നിവരുടേ നേതൃത്വം നല്‍കി. വിവിധ പള്ളിയോടങ്ങളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം വൈകിട്ട് ആറന്മുള സത്രക്കടവിലെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം ഇന്ന് കാട്ടൂരിലേക്ക് യാത്രതിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: