Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

രാജീവ് ഗാന്ധി ചോദിച്ചു : ‘ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ’

'ദ്രോണാചാര്യ' എന്നതിനെക്കാള്‍ ഉഷയുടെ പരിശീലകന്‍ എന്ന അറിയപ്പെടാനാണ് ഇഷ്ടമെന്നാണ് നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 09:15 pm IST
inAthletics

 ഇന്ത്യന്‍ കായിക ലോകം എന്നും കണ്ണീരോടെ ഓര്‍മ്മിക്കുന്നതാണ്  ആ നിമിഷം. ലോസ് ആഞ്ജലസ് ഒളിമ്പിക്സിലെ ഹര്‍ഡില്‍സ് ഫൈനല്‍.  ഹീറ്റ്‌സില്‍ രണ്ടാം ഗ്രൂപ്പില്‍ ഒന്നാമതെത്തിയ പി ടി ഉഷ ഇന്ത്യയുടെ ആദ്യ മെഡല്‍ പ്രതീക്ഷയ്‌ക്ക് ജീവന്‍ നല്‍കി. ഫൈനലില്‍ വെടിയൊച്ച മുഴങ്ങിയപ്പോള്‍ ഉഷ കുതിച്ചു. നല്ല ഒന്നാന്തരം സ്റ്റാര്‍ട്ട്. പക്ഷേ, ഓസ്ട്രേലിയന്‍ താരം ലെബി ഫിന്‍ടോഫ,് ഫൗള്‍ ആയതുകൊണ്ട് റീസ്റ്റാര്‍ട്ട്. രണ്ടാമത്തെ സ്റ്റാര്‍ട്ട് ഉഷയ്‌ക്ക് മെച്ചമായില്ല. എങ്കിലും നൂറുകോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും പേറി ഉഷകുതിച്ചു. ഓട്ടം കഴിഞ്ഞപ്പോള്‍ ഉഷയ്‌ക്ക് വെങ്കലമെന്ന് എല്ലാവരും കരുതി.ഫോട്ടോ ഫിനിഷിങ്ങില്‍ ഉഷ നാലാമത്. അതോര്‍ക്കുമ്പോള്‍ എന്നും ഒ എം നമ്പ്യാരുടെ കണ്ണു നിറയുമായിരുന്നു.  ഒരിക്കലും അവസാനിക്കാത്ത നഷ്ടബോധം അദ്ദേഹത്തെ വേട്ടയായുമായിരുന്നു.

‘ഞാന്‍ നിരാശകൊണ്ട് നിലത്ത് കിടന്നുപോയി. ആ കിടപ്പ് എത്രനേരം തുടര്‍ന്നുവെന്ന് എനിക്കോര്‍മയില്ല.ആദ്യ സ്റ്റാര്‍ട്ട് ഓസ്ട്രേലിയക്കാരി ഫൗള്‍ ആക്കിയില്ലായിരുന്നെങ്കില്‍ ഉഷ

മെഡല്‍ നേടുമായിരുന്നു, അതെനിക്ക് ഉറപ്പാണ്’ എന്ന് പലതവണ നമ്പ്യാര്‍ കണ്ണീര്‍ നനവില്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ കായികരംഗത്തുതന്നെ ഏറ്റവുമധികം വിജയം കൊണ്ടുവന്ന ഗുരുശിഷ്യ ബന്ധമായിരുന്നു  ഒ എം നമ്പ്യാര്‍- പി ടി ഉഷ. എന്നത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെലക്ഷനിലാണ് ഉഷയെ നമ്പ്യാര്‍ ആദ്യമായി കാണുന്നത്. ഉഷയ്‌ക്ക് സെലക്ഷന്‍ കിട്ടി. ഉഷ വിദ്യാര്‍ത്ഥിയായും നമ്പ്യാര്‍ അധ്യാപകനായും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെത്തി.  

പിന്നീടുള്ളത് കായിക ഇന്ത്യയുടെ ചരിത്രം. പയ്യൊളി എക്‌സ്പ്രസ്സായി അന്താരാഷ്‌ട്ര കായിക വേദികളില്‍ ഉഷ കുതിച്ചു. ഒന്നിനുപിറകെ ഒന്നായി വിജയങ്ങള്‍.  

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മാത്രം നൂറിലധികം മെഡലുകള്‍. 1986ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ ഉഷ ചരിത്രമെഴുതി.

അഞ്ച് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ഇന്ത്യ അന്ന് മൊത്തം നേടിയത് ഏഴ് മെഡലുകളായിരുന്നു. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത് ‘ഇങ്ങനെയാണെങ്കില്‍ ഉഷയും നമ്പ്യാരും മാത്രം പോയാല്‍ മതിയായിരുന്നല്ലോ’ എന്നായിരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞത്.

ഉഷയുടെ നേട്ടങ്ങള്‍ക്കുപിന്നില്‍ വിയര്‍പ്പൊഴുക്കിയ നമ്പ്യാരെ ആദരിക്കാനാണ് പരിശീലകര്‍ക്കായി ‘ദ്രോണാചാര്യ’എന്നപേരില്‍  ഏര്‍പ്പെടുത്തിയ അവാര്‍ഡും അത് ആദ്യമായി നമ്പ്യാര്‍ക്ക് നല്‍കിയത്.  

‘ദ്രോണാചാര്യ’ എന്നതിനെക്കാള്‍  ഉഷയുടെ പരിശീലകന്‍ എന്ന അറിയപ്പെടാനാണ് ഇഷ്ടമെന്നാണ് നമ്പ്യാര്‍ പറഞ്ഞിട്ടുള്ളത്.

‘എന്നെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല’  ഉഷ ഗുരുവിനെക്കുറിച്ച് പറയുന്നു.  ‘എന്നിലെ അത്ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം.  നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്‍.  തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്ലറ്റുകളോടും  കാണിച്ചിരുന്നു’. ഉഷ പറഞ്ഞു.

Tags: പി ടി ഉഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

പി.ടി. ഉഷ, സുലത ദിയോ, ഡോ.ഫൗസിയ ഖാന്‍, എസ്.ഫാങ്നോണ്‍ കൊന്യാക്
India

ചരിത്രപരമായ തീരുമാനം; പി.ടി. ഉഷ അടക്കം നാലു വനിത അംഗങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷര്‍; എല്ലാവരും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങളായവര്‍

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

India

മാതൃകയായി പി ടി ഉഷ: പ്രാദേശിക വികസന ഫണ്ട് 100% ചെലവിട്ടു; 90% ഹാജര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.