കോഴിക്കോട്: ഒഎം നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യം കണ്ട ഏറ്റവും വലിയ പരിശീലകനായിരുന്നു ഒഎം നമ്പ്യാര്‍. പിടി ഉഷ എന്ന രാജ്യത്തിന്റെ അഭിമാനമായ കായിക താരത്തെ വാര്‍ത്തെടുത്ത അദ്ദേഹത്തിന്റെ വിയോഗം കായിക ഇന്ത്യയ്‌ക്ക് തീരാനഷ്ടമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കായികപരിശീലകന്‍ എന്നതിലുപരി ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി കൂടിയാണ് നമ്പ്യാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ തന്റെ ഭൂമി പതിച്ചു നല്‍കിയ നമ്പ്യാര്‍ പയ്യോളിക്കാര്‍ക്ക് നമ്പാളാണ്. പ്രദേശത്തെ ക്ലബുകളെയും കായിക കൂട്ടായ്‌മകളെയും അദ്ദേഹം സഹായിച്ചിരുന്നു. നമ്പ്യാരുടെ വിയോഗത്തില്‍ കുടുംബത്തിന്റെയും മുഴുവന്‍ കായിക പ്രേമികളുടേയും ദുഖത്തില്‍ പങ്കു ചേരുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
















