Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീയില്‍ കുരുത്ത സാലേയെ താലിബാന്‍ ഭയക്കുന്നു; താലിബാനെതിരായ ചെറുത്തുനില്‍പിന്റെ മുഖമായ മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ ചില്ലറക്കാരനല്ല

താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന്‍ ജനതയോടൊപ്പം ഉറച്ചു നിന്നു. അതാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ. അദ്ദേഹം അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ ഇപ്പോള്‍ അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2021, 08:18 pm IST
in World

കാബൂള്‍: താലിബാനെ പേടിച്ച് മുന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി യുഎഇയിലേക്ക് ഓടിപ്പോയപ്പോള്‍ ഒരാള്‍ മാത്രം അഫ്ഗാന്‍ ജനതയോടൊപ്പം ഉറച്ചു നിന്നു. അതാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്ള സാലേ. അദ്ദേഹം ഇപ്പോള്‍ പഞ്ച്ശീര്‍ പ്രവിശ്യയില്‍ (അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യകളില്‍ ഒന്നാണ് പഞ്ച്ശീര്‍) അഫ്ഗാന്‍ ജനതയുടെ താലിബാന്‍ വിരുദ്ധപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയാണ് അംറുള്ള സാലേ. താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്‍പില്‍ കീഴടങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍.

അഷ്റഫ് ഗനി ഓടിപ്പോയതിനാല്‍ ഇനി താനാണ് അഫ്ഗാന്‍ ജനതയുടെ കെയര്‍ടേക്കര്‍ പ്രസിഡന്റെന്ന് അംറുള്ള സാലേ പറയുന്നു. പണ്ട് യുവാവായിരുന്നപ്പോള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ ചാര സംഘടനയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്)യുടെ തലവനായിരുന്നു സാലേ. അന്നു മുതലേ താലിബാനെക്കുറിച്ച് പഠിച്ചുവരികയാണ് സാലേ.

താലിബാന് എല്ലാ സൗകര്യങ്ങളും പിന്തുണയും നല്‍കുന്നത് പാകിസ്ഥാനാണെന്ന് സാലേയ്‌ക്ക്റിയാം. 1996മുതല്‍ 2001 വരെ താലിബാന്റെ ദുര്‍ഭരണമായിരുന്നു അഫ്ഗാനിസ്ഥാനില്‍. പിന്നീട് 2004ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നു. അന്ന് അഫ്ഗാനിലുടനീളം യാത്ര ചെയ്ത് എല്ലാ താലിബാന്‍ നേതാക്കളെയും കുറിച്ച് വിവരം ശേഖരിക്കുകയായിരുന്നു സാലേയുടെ ദൗത്യം. 2006ല്‍ സാലേ താലിബാന്റെ തന്ത്രങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം രചിച്ചു. അതില്‍ 2005ല്‍ പാക് ചാരസംഘടനയായ ഐഎസ്ഐ പണവും ആള്‍ബലവും പരിശീലനവും നല്‍കി താലിബാനെ സഹായിക്കാന്‍ തീരുമാനമെടുത്തതായി സാലേ പുസ്തകത്തില്‍ വിവരിക്കുന്നു.

അന്ന് സാലേയുടെ ഈ പഠനം അഫ്ഗാന്‍ പ്രസിഡന്‍റായിരുന്ന ഹമീദ് കര്‍സായിക്ക് ഇഷ്ടമായില്ല. അദ്ദേഹം അന്ന് സാലേയോട് പറഞ്ഞു: “കാലം ചിലപ്പോള്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചേക്കാം. പക്ഷെ ഇത് താങ്കളുടെ രഹസ്യാന്വേഷണ സംഘടനയുടെ റിപ്പോര്‍ട്ടാണ്”. 15 വര്‍ഷത്തിന് ശേഷം സാലേ അഫ്ഗാനിസ്ഥാന്റെ വൈസ് പ്രസിഡന്‍റായി.

പഞ്ച്ശീറിലാണ് 1972ല്‍ സാലേ ജനിച്ചത്. പിന്നീട് അദ്ദേഹം അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലാണ് വളര്‍ന്നത്. സോവിയറ്റ് പട്ടാളക്കാര്‍ അഫ്ഗാനില്‍ അക്രമം നടത്തുമ്പോള്‍ സാലേ തന്റെ 20ാം വയസ്സില്‍ യുദ്ധപ്രഭുവായ അഹമ്മദ് ഷാ മസ്സൂദിന്റെ കൂടെ മുജാഹിദ്ദീന്‍ പോരാളിയായി ചേര്‍ന്നു. സാലെയെ പാകിസ്ഥാനിലേക്ക് മസൂദ് അയച്ചു. യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനെ എങ്ങിനെ പുനരുജ്ജീവിപ്പിക്കുമെന്ന കാര്യം പഠിക്കാനാണ് സാലേയെ അയച്ചത്. 1992ല്‍ അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് ഭരണം വീണു. പകരം മുജാഹിദ്ദീനുകള്‍ ഭരണത്തില്‍ വന്നു. അന്ന് മസൂദായിരുന്നു പ്രതിരോധ മന്ത്രി. പക്ഷെ പിന്നീട് താലിബാന്‍ കാബൂള്‍ താലിബാന്‍ പിടിച്ചപ്പോള്‍ മസൂദ് പഞ്ച്ശീറിലേക്ക് പിന്‍വാങ്ങി. 1996ല്‍ താലിബാനില്‍ നിന്നും സാലേയ്‌ക്ക് വ്യക്തിഗതമായ ഒരു നഷ്ടമുണ്ടായി. സാലേയുടെ സഹോദരിയെ താലിബാന്‍കാര്‍ പീഡിപ്പിച്ച് കൊന്നു. അതോടെ സാലേ താലിബാന്റെ ബദ്ധശത്രുവായി. പിന്നീട് പഞ്ച്ശീറിലാണ് താലിബാനെതിരായ അഫ്ഗാന്‍ ജനതയുടെ പോരാട്ടം നോര്‍ത്തേണ്‍ അലയന്‍സ് (വടക്കന്‍ സഖ്യമുന്നണി) എന്ന പേരില്‍ രൂപം കൊണ്ടത്. ഇപ്പോഴിതാ വീണ്ടും കാബൂള്‍ താലിബാന്‍ പിടിച്ചിരിക്കുന്നു. പഞ്ച്ശീറില്‍ നിന്നുകൊണ്ട് താലിബാനെതിരായ വടക്കന്‍ സഖ്യമുന്നണിയ്‌ക്ക് നേതൃത്വം നല്‍കുകയാണ് സാലേ.

ചാരപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ ചാരസംഘടനയായ സി ഐഎ പരിശീലനം വരെ നേടിയ വ്യക്തിയാണ് സാലേ. യുഎസ്, ഇറാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ രഹസ്യസേനാവിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പരിചയവും സാലേയ്‌ക്കുണ്ട്. താലിബാന്‍ അതുകൊണ്ട് തന്നെ സാലേയെ ഭയക്കുന്നു. 

Tags: അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിപഞ്ച്ശീര്‍Jihadi Terrorismഇസ്ലാമിക തീവ്രവാദംതാലിബാന്‍Jihadഅഫ്ഗാനിസ്ഥാന്‍spyCultural Invasionഅംറുള്ള സാലേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ‍ നാവികസേനാ ആസ്ഥാനത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

India

കുടകില്‍ ഹിന്ദു യുവതികളുടെ മതംമാറിയുളള വിവാഹം വര്‍ദ്ധിക്കുന്നു,ലവ് ജിഹാദിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍, നിയമപരമായേ ഇടപെടാനാകൂ എന്ന് പൊലീസ്

World

പാകിസ്ഥാന്റെ ഇസ്ലാമിക് ജിഹാദ് ഇന്ത്യയ്‌ക്ക് മാത്രമല്ല യൂറോപ്പിനും ഭീഷണിയാണ് : നിർണായക വെളിപ്പെടുത്തലുമായി ഫിന്നിഷ് സൈന്യം

World

കശ്മീരിൽ ജിഹാദ് തുടരും, ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം : ഹാഫിസ് സയീദിന് പിന്നാലെ ഇന്ത്യയ്‌ക്ക് ഭീഷണിയായി മറ്റൊരു ലഷ്കർ ഭീകരൻ കൂടി

ആസ്ത്രേല്യയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 16 ജൂതന്മാരുടെ മൃതദേഹങ്ങളില്‍ റീത്ത് വെച്ച് ജൂതന്മാര്‍
Kerala

ജിഹാദിന് മേല്‍ അടിച്ച പുട്ടി ഉണങ്ങാന്‍ സമയം കിട്ടിയില്ല…. ദിവ്യ എസ് അയ്യര്‍ ജിഹാദിനെ വെളുപ്പിച്ച് തീരും മുന്‍പേ ആസ്ത്രേല്യയില്‍ ജിഹാദ് ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.