കോഴിക്കോട്: പ്രമുഖ കായിക പരിശീലകന്‍ പത്മശ്രീ ഒഎം നമ്പ്യാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 06.30 ഓടെ കോഴിക്കോട് മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം.
പി.ടി ഉഷയുടെ പരിശീലകനായിരുന്നു. ആദ്യത്തെ ദ്രോണാചാര്യപുരസ്‌കാര ജേതാവാണ് ഒ.എം നമ്പ്യാര്‍.മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയ 1985ല്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചു.1985 ല്‍ രാജ്യം അദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. ഈ വര്‍ഷം പത്മശ്രീ ക്കും അര്‍ഹനായി.
കോളജ് പഠനകാലത്ത് അത്ലറ്റിക്‌സില്‍ മികവു കാണിച്ച നമ്പ്യാര്‍ 1955ല്‍ എയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിച്ചു. സര്‍വീസസ് താരമായി ദേശീയ മീറ്റുകളില്‍ മിന്നിയ അദ്ദേഹം ട്രാക്കില്‍ നിന്നു വിരമിച്ച ശേഷം പരിശീലകനായി.പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു
കേരള സ്‌പോര്‍ട്‌സിന്റെ പിതാവായ ജി.വി. രാജയാണ് നമ്പ്യാരെ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കു കൊണ്ടു വരുന്നത്. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അധ്യാപകനായി. 1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്കുള്ള സിലക്ഷനിടെയാണ് നമ്പ്യാര്‍ പി.ടി. ഉഷയെ കണ്ടെത്തുന്നത്. . പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്‍.
















