കാബൂള്‍ :താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാന്‍ തടസ്സപ്പെടുത്തി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനാണ് (എഫ്‌ഐഇഒ) ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയും അഫ്ഗാനും തമ്മില്‍ നിലനിന്നിരുന്ന വര്‍ഷങ്ങളായുള്ള വ്യാപാര ബന്ധമാണ് ഇതിലൂടെ ഇല്ലാതായത്.
അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരു രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനിലൂടെയാണ് അഫ്ഗാനിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. പാക്കിസ്ഥാന്‍ വഴിയുള്ള ചരക്ക് നീക്കം താലിബാന്‍ ഇപ്പോള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. അജയ് സഹായ് പറഞ്ഞു. 400 ഓളം വ്യത്യസ്ത പദ്ധതികളാണ് അഫ്ഗാനില്‍ ഉണ്ടായിരുന്നത്. അതില്‍ ചിലതെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ അഫ്ഗാനിലേക്കുള്ള ഇറക്കുമതിയെല്ലാം നിലച്ചിരിക്കുകയാണെന്നും എഫ്‌ഐഇഒ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായപറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ളത്. 2021ല്‍ മാത്രം ഏകദേശം 835 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയും ഇന്ത്യയും അഫ്ഗാനും നടത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും പ്രധാനമായും പഞ്ചസാര, തേയില, കാപ്പി, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയാണ് അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. അഫ്ഗാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്സും ഇന്ത്യയിലേക്ക് എത്തിക്കും. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപരമാണ് ഇന്ത്യ അഫ്ഗാനുമായി നടത്തുന്നത്.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍ നേതൃത്വവുമായി അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കല്‍ സാധ്യതകളും സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
വ്യോമസേനയുടെ ഒരു വിമാനം ഇന്ത്യ ഇന്നലെ കാബൂളില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ യാത്ര വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അതേസമയം അഫ്ഗാന്‍ സ്വാതന്ത്ര്യ ദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദല്‍ഹിയിലെ അഫ്ഗാന്‍ എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: