ന്യൂദല്‍ഹി: ക്രൊയേഷ്യന്‍ മുന്‍നിര ലീഗായ പ്രവ എച്ച്.എന്‍.എല്ലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സന്ദേശ് ജിങ്കാന് സ്വന്തം. പോയമാസം ഇന്ത്യയിലെ ഫുട്ബോളര് ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ ജിങ്കന് ക്രൊയേഷ്യന്‍ ലീഗ് ടീമായ എച്ച്.എന്‍.കെ സിബെനിക്കില്‍ ചേര്‍ന്നു.
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ചൂടിയ എടികെ മോഹന്‍ ബഗാനില്‍ നിന്നാണ് സന്ദേശ് ജിങ്കാന് എച്ച്.എന്‍.കെ സിബെനിക്കില്‍ ചേര്‍ന്നത്. മുന്‍കാല പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ജിങ്കാനെ ടീമിലെടുത്തത്. അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി എച്ച.എന്‍.കെ സിബെനിക്ക് സി.ഇ.ഒ ഫ്രാന്‍സിസ്കോ കര്‍ഡോണ പറഞ്ഞു. ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സന്ദേശ് ജിങ്കാന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: