കാബൂള്‍: താലിബാന് ഭീകരരരെ അഫ്ഗാന് സര്‍ക്കാരായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി കാനഡ. താലിബാന് ഭീകരരായ സായുധ സംഘത്തെ അഫ്ഗാന് സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്നാണ് വ്യക്തമാക്കിയത്.
ഭീകരര്‍ ബലം പ്രയോഗിച്ചാണ് അഫ്ഗാന് ഭരണം പിടിച്ചെടുത്തത്. ഒരു ഭീകര സംഘടനയെ എങ്ങനെയാണ് സര്‍ക്കാരായി മറ്റു രാജ്യങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുകയെന്നും അദേഹം ചോദിച്ചു. അഫ്ഗാനില്‍ കുടുങ്ങിയ ആളുകളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ട്രൂഡോ വ്യക്തമാക്കി.
അതേസമയം, താലിബാന് ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവര്‍ പറയുന്നു. തെരുവില്‍ സ്ത്രീകള്‍ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാന് ഭീകരര്‍ അത് നോക്കി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരര്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും താലിബാന് ഭരണത്തിന് കീഴില്‍ പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: