ന്യൂദല്‍ഹി: ഭാരതത്തിലെ കായിക സംസ്‌കാരം വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍ക്കുന്ന പിന്തുണ ചെറുതല്ല. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുക കാഴ്‌ച്ചയാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി സംവദിച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ്. ഒളിമ്പ്യന്‍മാരുമായുള്ള നിങ്ങളുടെ ഇടപെടല്‍ കണ്ടു, അത് തികച്ചും സന്തോഷിപ്പികുകയും ചെയ്തു. അത് എല്ലാ കായികതാരങ്ങള്‍ക്കും പ്രജോദനം നല്‍ക്കുന്നതാണ്. കായിക സമൂഹത്തിന്റെ തന്നെ ഹൃദയമാണ് താങ്കള്‍ നേടിയത്തെന്നും കപില്‍ ദേവ് ട്വീറ്റ് ചെയ്തു.
താരത്തിന്റെ ട്വീറ്റിന് നന്ദി അറിച്ചുകൊണ്ട് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു. എല്ലാ കായിക പ്രേമികള്‍ക്കും നിങ്ങള്‍ നിരന്തരമായ പ്രചോദനമാണ്. നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് വരും കാലങ്ങളില്‍ ഇന്ത്യന്‍ കായിക മേഖല പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗ്ഗില്‍ തിങ്കളാഴ്ച നടന്ന സല്‍ക്കാരത്തിലേക്ക് ടോക്കിയോ ഒളിമ്പിക്‌സ് സംഘത്തെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി അത്‌ലറ്റുകളുമായി സംവദിക്കുകയും ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനത്തിന് താരങ്ങളെ പ്രശംസിക്കുകയും ചെയ്തു.
ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക് അത്‌ലറ്റുകളെ അഭിനന്ദിച്ചിരുന്നു. രാജ്യത്തിന് മഹത്വം നല്‍കുന്നതില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം ഭാവി തലമുറയ്‌ക്ക് പ്രചോദനമായെന്നും പറഞ്ഞു. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് ടോക്കിയോ ഒളിമ്പിക്‌സ് ഭാരതത്തിന് ലഭിച്ചത്. ഭാരതത്തിന്റെ കായിക ചരിത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു 2020ലെ മഹാകായികമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: