തിരുവനന്തപുരം: സായുധ പോലീസ് ബറ്റാലിയനുകളിലെ നിയന്ത്രണമില്ലാത്ത കായിക നിയമനം നടത്തുന്നതിനാല്‍ പോലീസുകാരുടെ പ്രമോഷന് അവസരം നഷ്ടപ്പെടുത്തുന്നു.
സായുധ പോലീസ് ബറ്റാലിയനുകളിലെക്ക് കായികതാരങ്ങളെ റഗുലര്‍(ഹവില്‍ദാര്‍) തസ്തികയിലേക്ക് നിയമനം നല്കുന്നതുകൊണ്ട് പോലീസുകാരുടെ പ്രമോഷന് അവസരം നഷ്ടപ്പെടുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 221 കായിക താരങ്ങളെയാണ് സായുധ ബറ്റാലിയനുകളില്‍ മാത്രമായി നിയമിച്ചത്. ബറ്റാലിയനുകളില്‍ ഇപ്പോള്‍ 30 ശതമാനത്തോളം പേരും കായിക നിയമനം ലഭിച്ചവരാണുള്ളത്.പുതിയതായി 43 പേരെ കൂടി നിയമിക്കാനാണ് നീക്കം.
നിയമിക്കുന്നത്. 2011 ല്‍ റഗുലര്‍(ഹവില്‍ദാര്‍) തസ്തികയില്‍ സര്‍വീസില്‍ കയറിയവര്‍ ഇപ്പോള്‍ പമോഷന് കിട്ടി എഎസ്ഐ മാരാണ്.
ബറ്റാലിയനുകളില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരം ഹവില്‍ദാര്‍ തസ്തികയിലേക്ക് കായിക നിയമനം നടത്തുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ്. വളരെ ചെറുപ്രായത്തില്‍ സ്ഥിരം നിയമനം ലഭിച്ചശേഷം കായിക താരങ്ങള്‍ ആക്റ്റീവ് സ്പോര്‍ട്സില്‍ (ഓഫീസര്‍ റാങ്കില്‍ എത്തിയാലും ) തുടരും. ഇതു മൂലം പോലീസ് കോണ്‍സ്റ്റബിള്‍ ആയവര്‍ക്ക് പ്രമോഷന് സാധ്യത ഇല്ലാതാകുന്നതിനൊപ്പം ബറ്റാലിയനിലെ ട്രെയിനിംഗ് ഉള്‍പ്പടെ മറ്റു ജോലികള്‍ക്കു ആളില്ലാത്ത അവസ്ഥയും വരും.
നിലവിലുള്ളവര്‍ക്കു ജോലിഭാരം കൂടും. നിലവില്‍ ബറ്റാലിയനുകളിലെ കമാന്‍ഡന്റ്, ഡപ്യൂട്ടി കമാന്‍ഡന്റ്, അസിസ്റ്റന്റ് കമാന്‍ഡന്റ്, എ്ന്നീ ഉയര്‍ന്ന തസ്തികകളിലെ 98% പേരും കായിക നിയമനം ലഭിച്ചു പ്രമോഷന് നേടിവന്നവരാണ്. 2018 മുതല്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിന്നും 150 തസ്തിക കായിക താരങ്ങള്‍ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും നിലവില്‍ ഇതില്‍ കൂടുതല്‍ പേര് ഉള്ളപ്പോഴാണ് വീണ്ടും കായിക നിയമനം നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ മികച്ച കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുക എന്ന പദ്ധതിപ്രകാരം പോലീസ് ഒഴികെ മറ്റു വകുപ്പുകളില്‍ വര്‍ഷം 50 പേരെയാണ് നിയമിക്കുന്നത്. മറ്റു വകുപ്പുകളില്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് തടസംവരാത്ത രീതിയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് നിയമിക്കുന്നത്. ഒരേ കാറ്റഗറിയില്‍ പെട്ടവര്‍ക്ക് രണ്ടു രീതിയില്‍ നിയമനം നല്കുന്നു .
ബറ്റാലിയനുകളിലെ പുതിയ പോലീസുകാര്‍ക്ക് പരിശീലനം നല്കുന്നവര്ക്കും മറ്റു ദൈനംദിന ജോലി ചെയ്യുന്നവര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണമെങ്കില്‍ പോലീസിലെ കായിക നിയമനം കോണ്‍സ്റ്റബിള്‍ തസ്തികയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ട്ടിച്ചു വേണം എന്ന ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളായി. കോണ്‍സ്റ്റബിള്‍ ആയി നിയമിച്ചാല്‍ ലോക്കല്‍ പോലീസിലേക്കും പോകാം. അങ്ങനെ വരുമ്പോള്‍ സായുധ ബറ്റാലിയനുകളിലെ അര്‍ഹതപ്പെട്ടവരുടെ പ്രമോഷന് തടസ്സം ഉണ്ടാകില്ല. നിലവിലെ കായിക താരങ്ങള്‍ക്ക് നിശ്ചിത ശതമാനം വച്ച് പ്രമോഷന് നല്‍കണമെന്നും മറ്റു വകുപ്പുകളിലെപോലെയുള്ള കായിക നിയമനം സംബന്ധിച്ച നിയമങ്ങള്‍ പോലീസിലും നടപ്പില്‍ വരുത്തണമെന്നുമാണ് പോലീസുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: