കോഴിക്കോട് : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴിക്കോട് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നീന്തല്‍ സെലക്ഷന് നടത്തിയതായി പരാതി. നടക്കാവ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ സെലക്ഷന് പരിപാടിയില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.
ഇവിടെ നിന്നും സെലക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പ്ലസ് പ്രവേശനത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കഴിഞ്ഞവര്‍ഷം ഇത് സംഘടിപ്പിച്ചത്. എന്നാല്‍ സെലക്ഷന് സ്പോര്‍ട്സ് കൗണ്‍സില്‍ വഴി നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് നടക്കാവില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ നടക്കാവ് നീന്തല്‍ കുളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുമായി എത്തിയതോടെ വന്‍ ആള്ക്കൂട്ടമാവുകയായിരുന്നു. ഇതോടെ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: