കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പിലൂടെ ഉടമകള്‍ സ്വത്തുക്കള്‍ വാങ്ങി കൂട്ടിയതായി എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ട്. നിക്ഷേപമെന്ന പേരില്‍ സാധാരണക്കാരില്‍ നിന്നും പണം തട്ടിയെടുത്ത് നാല് സംസ്ഥാനങ്ങളിലായി പ്രതികള്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിക്ഷേപ തട്ടിപ്പ് വഴി ലഭിച്ച പണം വഴി സ്വത്തുക്കള്‍ വാങ്ങിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പ്രതികളായ തോമസ് ഡാനിയേല്‍, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍ ഓസ്ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയില്‍ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കമ്പനി ഉടമയുടെ മക്കളും വിദേശ പഠനത്തിനും കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രതികളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിന് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: