ന്യൂയോര്‍ക്ക്: 2001 സപ്തംബര്‍ 11ന് ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദ യുഎസ് യാത്രാവിമാനങ്ങള്‍ ട്വിന്‍ ടവറില്‍ ഇടിച്ചിറക്കി തീവ്രവാദി ആക്രമണം നടത്തിയതിന്റെ 20ാം വാര്‍ഷിക ദിനത്തില്‍ വീണ്ടും തീവ്രവാദി ആക്രമണമുണ്ടായേക്കുമെന്ന് ഭീതിയില്‍ യുഎസ്. ഈ ആക്രമണത്തിന്റെ 20 വാര്‍ഷികമായ 2021 സപ്തംബര്‍ 11 എത്തുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും കൂട്ടര്‍ക്കും നെഞ്ചിടിപ്പ് കൂടുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് സേന ഭരണം ഏറ്റെടുക്കുന്നതോടെ വീണ്ടും അല്‍ ഖ്വെയ്ദ ഇരട്ടി ശക്തിയോടെ ഉയിര്ത്തെഴുന്നേല്ക്കുമെന്നും വീണ്ടും യുഎസില്‍ തീവ്രവാദ ആക്രമണം നടത്തിയേക്കുമെന്നുമാണ് യുഎസ് രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്.
യുഎസ് സുരക്ഷാവകുപ്പ് ഇതുമായി ബന്ധപ്പെട്ട് തീവ്രവാദ ഭീഷണിയടങ്ങുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സപ്തംബര്‍ 11 തീവ്രവാദ ആക്രമണത്തിന്റെ 20ാം വര്‍ഷികത്തില്‍ തീവ്രവാദി ആക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. യുഎസ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വെല്ലുവളിയുണര്ത്തുന്ന ഭീഷണിയുടെ അന്തരീക്ഷത്തിലാണെന്ന് നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം (എന്‍ടിഎഎസ്) പറയുന്നു.
മതപരമായ അവധിദിനങ്ങളും 9-11 ആക്രമണത്തിന്റെ വാര്‍ഷികവും വീണ്ടും കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള തീവ്രവാദി ആക്രമണത്തിന് ആക്കം കൂട്ടിയേക്കുമെന്നും എന്‍ടിഎഎസ് പറയുന്നു.
2001 സപ്തംബര്‍ 11ല്‍ അമരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷമാണ് അല്‍ ഖ്വെയ്ദയെയും ലാദനെയും വളര്‍ത്തിയ അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ അമേരിക്ക അധികാരത്തില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താലിബാന് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ അല്‍ ഖ്വെയ്ദ വീണ്ടും ശക്തിപ്പെടാനും പുനസംഘടിപ്പിക്കപ്പെടാനും സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെടുന്നു.
അല്‍ ഖ്വെയ്ദ ഈയിടെ പുറത്തിറക്കിയ ഇന്‍സ്പയര്‍ മാസികയുടെ ഇംഗ്ലീഷ് പതിപ്പില്‍ യുഎസിലുള്ള വ്യക്തികളെ വിനാശകരമായ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കാനുള്ള ശ്രമം തുടരകുയാണെന്ന് സൂചിപ്പിച്ചിട്ടുള്ളതായി നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം സൂചിപ്പിക്കുന്നു. യുഎസിലെ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ തീവ്രവാദികള്‍ പിടിമുറിക്കുകയാണെന്ന് യുഎസ് ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: