കാബൂള്‍: അഫ്ഗാനില്‍ താലിബാന് ഭീകരര്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രാലയം അതിവേഗ വിസ പ്രഖ്യാപിച്ചു. ഇ-എമര്‍ജന്‍സി എക്സ്-മിസ്ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്.
പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്സ്-മിസ്ക് വിസ എന്ന പേരില്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാന്‍ ഒരുങ്ങുന്നത്.
ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ശേഷം അഭയാര്‍ത്ഥികളായ ഹിന്ദു-സിക്ക് മതക്കാരെയും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കേന്ദ്രം പദ്ധതി ഒരുക്കിയിട്ടുണ്ട്. അതേ സമയം, ഇന്ത്യയില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനായി നാടുവിട്ടവരെ ഒഴികെ എല്ലാവരെയും തിരികെ എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, എല്ലാ സര്‍ക്കാര്‍ ജീവനക്കാര്ക്കുംതാലിബാന് ഭീകരര്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് . ജീവനക്കാര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്ന് താലിബാന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കുമായി തങ്ങള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണമെന്ന് താലിബാന് ഭീകരര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: