തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേത്ത് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുമെന്ന് സൂചനകള്‍. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുമ്പായി കോടിയേരിയെ വീണ്ടും നേതൃത്വ പദവിയിലേക്കെത്തിക്കുന്നതിനായി നീക്കം തുടങ്ങി.
ബെംഗളൂരു മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പകരം ആക്ടിങ് സെക്രട്ടറിയായി എ. വിജയരാഘവനെ പാര്‍ട്ടി നിയമിക്കുകയായിരുന്നു.
അതേസമയം കോടിയേരി വീണ്ടും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് തിരിച്ചു വരുന്നതില്‍ സംസ്ഥാന സമിതിയായിരിക്കും തീരുമാനം എടുക്കുക. കോടിയേരിയെ ഇനിയും പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി തിരിച്ചുവരും എന്ന സൂചന ശക്തമാകുന്നത്. ഇതിന് മുന്നോടിയായി അടുത്തിടെ ഐഎന്‍എല്‍ പിളര്‍പ്പ് വിഷയത്തിലും കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: