കൊച്ചി: താലീബാന്റെ നീച പ്രവര്‍ത്തിക്കെതിരെ വീണ്ടും പ്രതികരിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. ഒരിക്കലും വരില്ലായെന്ന് കരുതിയ വെള്ളപ്പൊക്കവും ഭൂകമ്പവും വന്ന സ്ഥിതിക്ക് നമുക്ക് ഇതുംവരും എന്ന് താലീബാന് മതമൗതിക ഭീകരത ചൂണ്ടിക്കാട്ടി ജൂഡ് പറഞ്ഞു. കരയാന്‍ ഇട വരാതിരിക്കട്ടെയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റേഡിയോ അവതാരിക മാസ് ഹക്കീമിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ജൂഡന്റെ പ്രതികരണം. അടച്ച സ്കൂളിന് മുന്നില്‍ നില്ക്കുന്ന കുട്ടികളുടെ ചിത്രമാണ് മാസ് ഹക്കീം പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ജൂഡിന്റെ മറ്റൊരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്ന് സംവിധാകന് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.
.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന് സൈന്യത്തില്‍ നിന്നും താലിബാന് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന് നീക്കം ചെയ്ത് താലിബാന്റെ കൊടി നാട്ടി. അഫ്ഗാനിസ്ഥാന് ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നാണ് അറിയപ്പെടുമെന്നും താലിബാന് പ്രഖ്യാപിച്ചു.
അതിനിടെ അഫ്ഗാനില്‍ കുടുങ്ങി നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കാന്‍ തുടങ്ങി. 120 പേരടങ്ങുന്ന ആദ്യ സംഘവുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഈ വിമാനത്തില്‍ എംബസിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസ്സി അടച്ചുപൂട്ടി. ബാക്കിയുള്ള പൗരന്മാരെ എത്രയും പെട്ടന്ന് തന്നെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ അടിയന്തിര യാത്രയ്ക്കായി ഇ വിസ സംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: