കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്നാണ് പിടിയിലായത്. ദല്‍ഹിയില്‍ നിന്നും എന്‍ഐഎ സംഘമെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസിനായി പ്രചാരണം നടത്തിയെന്നതാണ് ഇതുവര്‍ക്കുമെതിരായ ആരോപണം. ഇവര്‍ക്കൊപ്പമുള്ള മുസാദ് അന്‍വര്‍ എന്നയാളെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഘത്തില്‍പ്പെട്ട അമീര്‍ അബ്ദുള്‍ റഹ്‌മാന്‍ എന്നൊരാളെ മംഗലാപുരത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐഎസിന് വേണ്ടി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതെന്നാണ് എന്‍ഐഎ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: