കാബൂള്‍ : അഫ്ഗാനിസ്ഥാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മുഴുവന്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം പൊതുമാപ്പ് നല്കുന്നു. ജീവനക്കാരെല്ലാം ഓഫീസുകളിലേക്ക് തിരിച്ചെത്തണമെന്ന് താലിബാന് ഭരണകൂടം.
എല്ലാവര്ക്കും പൊതുമാപ്പ് നല്കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം. എന്നായിരുന്നു. താലിബാന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. മുന്‍ സര്‍ക്കാരുമൊത്ത് പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാര്‍ക്കും പൊതുമാപ്പ് നല്കുന്നു. ഔദ്യോഗിക ജോലിയിലേക്ക് തിരികെ പ്രവേശിക്കണം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ആത്മ വിശ്വാസത്തോടെ ദൈനംദിന ജീവിതം സാധാരണ രിതീയില്‍ തന്നെ പുനരാരംഭിക്കാമെന്നും താലിബാന് അറിയിച്ചു.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന് സൈന്യത്തില്‍ നിന്നും താലിബാന് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന് നീക്കം ചെയ്ത് താലിബാന്റെ കൊടി നാട്ടി. അഫ്ഗാനിസ്ഥാന് ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് എന്നാണ് അറിയപ്പെടുമെന്നും താലിബാന് പ്രഖ്യാപിച്ചു.
അതിനിടെ അഫ്ഗാനില്‍ കുടുങ്ങി നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കാന്‍ തുടങ്ങി. 120 പേരടങ്ങുന്ന ആദ്യ സംഘവുമായി വ്യോമസേന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഈ വിമാനത്തില്‍ എംബസിയിലെ നിര്‍ണായക രേഖകള്‍ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസ്സി അടച്ചുപൂട്ടി. ബാക്കിയുള്ള പൗരന്മാരെ എത്രയും പെട്ടന്ന് തന്നെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ അടിയന്തിര യാത്രയ്ക്കായി ഇ വിസ സംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: