കൊച്ചി: കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് പ്രതി ഫിറോസുമായി തൃക്കാക്കരയിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ബന്ധം. മൂന്ന് ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാക്കളായ ശിഹാബ്, ലുക്ക്മാന്‍ ഹക്കിം, ജില്ലാ കമ്മിറ്റി അംഗം ഒ.എ സലാവുദീന് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സംസ്ഥാന സെക്രട്ടറി എ.എ. റഹിം എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പുറത്താക്കിയത്.
എന്‍ഐഎ കേസില്‍ പ്രതിയായിരുന്ന ഫിറോസുമായുളള ബന്ധമാണ് ശിഹാബ്, ലുക്ക്മാന്‍ ഹക്കിം എന്നിവര്‍ക്ക് വിനായായതെങ്കില്, തൃക്കാക്കരയിലെ വിവരങ്ങള്‍ നേതൃത്വത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഒ.എ. സലാവുദീനെതിരായ നടപടിക്കു കാരണം. ഫിറോസുമായി ഏറ്റവും അടുപ്പമുള്ള സിപിഎം ഏരിയ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.
രാജ്യദ്രോഹക്കുറ്റത്തിന് പ്രതിയായി പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം തിരിച്ചെത്തിയ ഫിറോസുമായി തൃക്കാക്കരയിലെ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ചില നേതാക്കള്‍ക്കുള്ള പരസ്യമായ അടുപ്പമാണ് പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയത്. സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ തൃക്കാക്കര വെസ്റ്റ് മേഖല കമ്മിറ്റി കമ്യൂണിറ്റി കിച്ചന് കാക്കനാട് പടമുകളില്‍ മേയ് ഒമ്പതു മുതല്‍ ആരംഭിച്ചിരുന്നു. ഇവിടെ നിറസാന്നിധ്യമായിരുന്നു ഫിറോസ്.
സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ജില്ലാ, ഏരിയ, ബ്ലോക്ക് നേതാക്കളും ഫിറോസുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വരെ നേതാക്കള്‍ ധൈര്യം കാണിച്ചു. കാക്കനാടിന് പുറമെ കളമശ്ശേരി ഏലൂര്‍ മുനിസിപ്പല്‍ പ്രദേശങ്ങളിലും ഫിറോസിന്റെ കാറിലെത്തിച്ച കിറ്റുകളാണ് ഡിവൈഎഫ്ഐ യൂണിറ്റുകള്‍ വഴി വിതരണം ചെയ്തത്. കളമശ്ശേരി നഗരസഭയിലെ പ്രധാന സിപിഎം നേതാവിന്റെ വാര്‍ഡില്‍ നല്കിയ ഭക്ഷ്യക്കിറ്റ് ഫിറോസാണ് സ്പോണ്സര് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: