ലണ്ടന്‍: ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നിത്തിളങ്ങിയ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി സഖ്യത്തിന്റെ മികവില്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം. അവസാന മണിക്കൂര്‍ വരെ സമനിലക്കായി പൊരുതിയ ഇം?ഗ്ലണ്ടിനെ ഒടുവില്‍ പേസ് കരുത്തില്‍ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്കോര്‍ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് കളിയിലെ താരം.
272 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു റണ്ണെടുക്കുമ്പോഴേയ്ക്കും രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (0), ഡൊമിനിക് സിബ്ലി (0) എന്നിവര്‍ പൂജ്യന്മാരായി. ബേണ്‍സിനെ ഇന്നിങ്സിലെ ആദ്യ ഓവറില്‍ത്തന്നെ ബുമ്രയും സിബ്ലിയെ രണ്ടാം ഓവറില്‍ ഷമിയും പുറത്താക്കി. തുടക്കത്തിലെ ആഘാതത്തില്‍ നി്ന്ന് കരകയറാന്‍ ഇംഗ്ളണ്ടിനായില്ല. 33 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ടോപ് സ്ക്കോറര്‍. ഹസീബ് ഹമീദ്(9) ജോണി ബെയര്‍സ്റ്റോ (2്), മെയിന്‍ അലി (13),സാം കുറാന് (0), ജോസ് ബട്ലര്( 25 ) ഒലി റോബിന്‍സണ്‍ ( 9) എന്നിവര്‍ക്കൊന്നും പിടിച്ചു നില്ക്കാനായില്ല.
ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ചുറി കണ്ടെത്തിയ മുഹമ്മദ് ഷമി(56), ഉറച്ച പിന്തുണ നല്കിയ ജസ്പ്രീത് ബുമ്ര (34)എന്നിവരുടെ മികവിലാണ് ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ 272 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. പിരിയാത്ത ഒന്‍പതാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 120 പന്തില്‍ 89 റണ്‍സ് . ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 109.3 ഓവറില്‍ എട്ടിന് 298 റണ്‍സുമായി ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു ഇന്ത്യയ്ക്ക് മത്സരത്തിലാകെ 271 റണ്‍സ് ലീഡ്. മത്സരത്തിലാകെ 70 പന്തുകള്‍ നേരിട്ട ഷമി ആറു ഫോറും ഒരു സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. മോയിന്‍ അലിക്കെതിരെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്സും നേടിയാണ് ഷമി അര്‍ധസെഞ്ചുറി പിന്നിട്ടത്. 64 പന്തുകള്‍ നേരിട്ട ബുമ്ര മൂന്നു ഫോറുകളോടെ 34 റണ്‍സുമെടുത്തു. ടെസ്റ്റ് കരിയറില്‍ ഇരുവരുടെയും ഏറ്റവും മികച്ച സ്കോറുകളാണിത്.
ഋഷഭ് പന്ത് ( 22), ഇഷാന്ത് ശര്‍മ (16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്. 146 പന്തില്‍ അഞ്ച് ഫോറുകളോടെ 61 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ.എല്‍. രാഹുല്‍ (3), രോഹിത് ശര്‍മ (21), ചേതേശ്വര്‍ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. മോയിന്‍ അലി, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും. സാം കറന് ഒരു വിക്കറ്റും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: