തിരുവനന്തപുരം: കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യ സംഘം വളരെ അനുഭാവത്തോടെ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആവശ്യപ്പെടുന്ന മുഴുവന്‍ വാക്സിനും നല്‍കുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉറപ്പ് നല്‍കി . ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 കോടി വാക്സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി ഫോസ് ബുക്ക് പോസ്റ്റില്‍ പിണറായി എഴുതി.
രോഗപ്രതിരോധത്തില്‍ കേരളം നടത്തുന്ന ഇടപെടലുകള്‍ – വാക്സിനേഷന്‍, വീട് കേന്ദ്രീകരിച്ചുള്ള ക്വാറന്റൈന്‍, തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള നിരീക്ഷണം, വിപുലമായ ടെസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യ സംഘത്തിന് മുന്നില്‍ വിശദമാക്കി. സംസ്ഥാനത്തിന്റെ നടപടികളില്‍ കേന്ദ്ര മന്ത്രിയും സംഘവും പൂര്‍ണ തൃപ്തി രേഖപ്പെടുത്തി.
കേരളത്തിന്റെ കോവിഡ് മരണ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ വിതരണത്തിലും ദേശീയ ശരാശരിയെക്കാള്‍ കേരളം മുന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നെഗറ്റീവ് വാക്സിന്‍ വേസ്റ്റേജ് മാതൃകാപരമാണെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കം പരാമര്‍ശിച്ചതായും കേന്ദ്രമന്ത്രി പ്രത്യേകം സൂചിപ്പിക്കുകയുണ്ടായി. പിണറായി എഴുതി.
കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. വൈകുന്നേരം ഏഴേകാലിന് ആശുപത്രിയിലെത്തിയ മന്ത്രി മുക്കാല്‍ മണിക്കൂറോളം ആശുപത്രിയിലുണ്ടായിരുന്നു. ട്രയേജ് ഏരിയ, റെഡ് സോണ്‍, ഗ്രീന്‍ സോണ്‍, യെല്ലോ സോണ്‍ എന്നിവ കൂടാതെ കോവിഡ് ഓപ്പറേഷന്‍ തിയേറ്റര്‍, ഐ സി യു എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളും ഐസിയു കിടക്കകളുടെയും ലഭ്യത മന്ത്രി ഉറപ്പു വരുത്തി. സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരും കേന്ദ്ര മന്ത്രിയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: