ന്യൂദല്‍ഹി: താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതോടെ മുന്നറിയിപ്പുമായി ബിജെപി നേതാവ് സുബ്രഹമ്ണ്യന്‍ സ്വാമി. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ് ചെയ്തു.
ചൈന-പാകിസ്താന്-താലിബാന് കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന് സ്വാമി ട്വീറ്റില്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന് സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കും- സുബ്രഹ്മണ്യന് സ്വാമി ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാന് വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന് വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറക്കണമെന്ന് പറഞ്ഞിതിനു പിന്നാലെയാണ് പുതിയ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: