മുബൈ: ടോക്കിയോ ഒളിമ്പിക്സില്‍ ചെറിയ വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ അത്ലറ്റുകളെ ആദരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടാറ്റാ സ്ട്രീറ്റ് ഗോള്‍ഡ് നിറത്തിലുള്ള ആള്‍ട്രോസ് ഉടന്‍ തന്നെ ഈ കളിക്കാര്‍ക്ക് നല്‍കും.ഓരോരുത്തരുടെയും കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും താരങ്ങള്‍ക്ക് നന്ദി പറയുന്നതായി ടാറ്റാ മോട്ടേഴ്സ് വ്യക്തമാക്കി.
സുരക്ഷ, ഡിസൈന്‍, പ്രകടനം എന്നിവയില്‍ മികച്ച നിലവാരം കൈവരിച്ചുകൊണ്ട് ടാറ്റ ആള്‍ട്രോസ് എത്തിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടാറ്റ ആള്‍ട്രോസ് ആദ്യമായി അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ പട്ടികയിലേക്ക് ടാറ്റയും ആള്‍ട്രോസും കയറിക്കഴിഞ്ഞു.
ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കിന് പകരമായാണ് ആല്‍ട്രോസ് അവതരിപ്പിച്ചത് 1.2 ലിറ്റര്‍ പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാണ് ബി.എസ്-6 വാഹനങ്ങളാണിത്. 5.8 ലക്ഷം രൂപ മുതലാണ് ഇവയുടെ വിപണിയിലെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: