താലീബാന് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന് കീഴടക്കി ഭരണം പിടിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. സിനിമയില്‍ ആയാലും എഴുത്തിലായാലും രാഷ്ട്രീയത്തിലായാലും മുഖം മൂടി അണിഞ്ഞ വര്‍ഗീയ വാദികളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തിയാല്‍ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്ന് സംവിധാകന് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞദിവസം അഫ്ഗാന് ചലച്ചിത്ര നിര്‍മ്മാതാവ് സഹ്റാ കരിമിയുടെ കത്ത് ജൂഡ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. താലീബാന് അഫ്ഗാനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതായും, അനേകം കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി വിറ്റതായും കുറിപ്പില്‍ പറയുന്നു. താലീബാന്റെ മനുഷ്യത്വ രഹിത പ്രവര്‍ത്തങ്ങളില്‍ നിന്നും തങ്ങളുടെ ജനതയെ രക്ഷിക്കാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്ന ലേഖനം ‘സഹ്റാ കരിമിയുടെ നിരാശാജനകമായ കത്ത’് എന്ന തലക്കെട്ടോടെയാണ് ജൂഡ് പങ്കുവെച്ചത്.
അതേ സമയം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലീബാന് പൂര്‍ണമായും കൈയ്യടക്കി. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചടക്കിയ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് എന്ന് പുനര്‍നാമകരണം ചെയ്തതായും താലീബാന് വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: