കാബൂള്‍ : താലിബാന് അധികാരം പിടിച്ചതോടെ ജീവന് രക്ഷിക്കാനായി രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയാറി വന്‍ജനക്കൂട്ടം. അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുഎസ് വിമാനത്തിലേക്ക് ജനങ്ങള്‍ ഓടിഅടുത്തതിനെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് സേന ആകാശത്തേക്ക് വെടിവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തുനിന്നുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറഞ്ഞു. കാബൂള്‍ നഗരം താലിബാന് പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് പുറത്ത് കടക്കാന്‍ എത്തിയത്. താലിബാന് തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിലാണ് വിമാനത്താവളത്തിലേക്ക് ആയിരങ്ങള്‍ കുതിച്ചെത്തിയത്യ. അതീവ ദയനീയ ദൃശ്യങ്ങളാണ് കാബൂളില്‍ നിന്നു പുറത്തുവരുന്നത്. വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടര്‍ മാര്‍ഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. എയര്‍ഇന്ത്യ വിമാനങ്ങളാണ് ഇന്ത്യന്‍ പൗരമന്മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: