ആലപ്പുഴ: എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിവിധ സംഘടനകള്‍, രാഷ്ട്രീപാര്‍ട്ടികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമുചിതമായാണ് ആചരിച്ചത്. ആലപ്പുഴ റിക്രിയേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച ജില്ലാതല സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ മന്ത്രി സജി ചെറിയാന് ദേശീയ പതാക ഉയര്‍ത്തി.
മതം എന്ന വാക്ക് ഒരിടത്തുപോലും പ്രയോഗിക്കാതെ പ്രപഞ്ചസത്യം അന്വേഷിച്ചു കണ്ടെത്തുവാന്‍ പ്രയത്നിച്ച ഋഷിവര്യന്മാര് സൃഷ്ടിച്ച നാടാണ് ഭാരതം. സത്യാന്വേഷകരുടെ പരമ്പരയാണ് നമുക്കുള്ളത്. വൈവിധ്യങ്ങള്‍ ആകൃതിയിലും പ്രകൃതിയിലും പുലര്‍ത്തുമ്പോഴും ദേശീയത എന്ന ചരടില്‍ നമ്മള് കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നു. നാനാത്വത്തില്‍ ഏകത്വമാണ് ഈ നാടിന്റെ പ്രത്യേകത. കലയുടേയും സംസ്കാരത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ലോക സംസ്കാരങ്ങള്‍ മണ്മറഞ്ഞിട്ടും നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ കടന്നുപോയിട്ടും ഇന്ത്യന്‍ സംസ്കാരം അന്യം നിന്നു പോകാത്തത് അതു പ്രകൃതിയുമായി അത്രയധികം ബന്ധപ്പെട്ടിരിക്കുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥിയെ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ജില്ല പോലീസ് മേധാവി ജി.ജയദേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എ.എം.ആരിഫ് എംപി, എംഎല്‍എമാരായ എച്ച്. സലാം, പി.പി.ചിത്തരജ്ഞന്, തോമസ് കെ.തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യാരാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാമങ്കരി ഐഎസ്എച്ച്ഓ ബി.വിനോദ് കുമാര്‍ പരേഡ് നയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പൊതുജനങ്ങള്‍ക്ക് ചടങ്ങിന് പ്രവേശനം ഉണ്ടായിരുന്നില്ല. റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, എക്സൈസ്, വനിത ബറ്റാലിയന് വിഭാഗങ്ങള്‍ തുടങ്ങി നാല് പ്ലാറ്റൂണുകള്‍ മാത്രമാണ് ഔപചാരിക പരേഡില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: