ന്യൂദല്‍ഹി: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിതാ ദേവ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് സുഷ്മിത രാജിക്കത്ത് കൈമാറിയത്. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നതായി പാര്‍ട്ടി വിട്ടശേഷം പ്രതികരിച്ചു.
പാര്‍ട്ടി വിട്ടയുടനെ തന്നെ ട്വിറ്ററില്‍ തന്റെ ബയോ യില്‍ സുഷ്മിത മാറ്റം വരുത്തി. മുന്‍ കോണ്‍ഗ്രസ് അംഗം, മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ എന്നിങ്ങനെ തിരുത്തി. പാര്‍ട്ടി വിടാനുള്ള കാരണം വ്യക്തമല്ല.
പൗരത്വ നിയമ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി സംസാരിച്ച വ്യക്തിയാണ് സുഷ്മിതാ ദേവ്. പാര്‍ട്ടി ചടങ്ങില്‍ ‘നോ സിഎഎ’ എന്നെഴുതിയ ഷാള്‍ ധരിക്കാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ബംഗ്ലാദേശി ഹിന്ദുക്കളുടെ അവകാശം സംരക്ഷിക്കണമെന്നും ഇന്ത്യ അവരെ സ്വീകരിക്കണമെന്നുമുള്ള തന്റെ നിലപാട് സുഷ്മിതാ പരസ്യമാക്കിയിരുന്നു.
അസം സ്വദേശിയായ സുഷ്മിത 2014-19 കാലയളവില്‍ സില്‍ച്ചറില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു. 2019 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഡോ. രജദീപ് റോയിയില്‍ നിന്നും 81,596 വോട്ടുകള്‍ക്ക് പരാജയം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: