കോഴിക്കോട്: എംഎസ്ഫ് നേതാക്കള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഹരിത ഭാരവാഹികളെ പിരിച്ചുവിടണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലാണ് സാദിഖലി നിര്‍ദേശം മുന്നോട്ടുവെച്ചത്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഫോണിലൂടെയായിരുന്നു സാദിഖലി തന്റെ അഭിപ്രായം അറിയിച്ചത്.
സാദിഖലിയുടെ തീരുമാനത്തോടെ ലീഗ് നേതാക്കള്‍ വിയോജിപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം മുസ്ലി ലീഗ് കൈക്കൊള്ളുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നേതാക്കള്‍ വിലയിരുത്തി. ഹരിത ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ മുനവറലി തങ്ങളെ യോഗം ചുമതലപ്പെടുത്തി.
ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുള്‍ വഹാബ് ഉള്‍പ്പെടെയുള്ളവരാണ് കോഴിക്കോട് യോഗത്തില്‍ പങ്കെടുത്തിരുന്നത്.
എംഎസ്എഫ് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വലിയ പ്രശ്നങ്ങളിലേയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വച്ച് ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുല്‍ വഹാബും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വിഷയത്തില്‍ പരാതിയുമായി ലീഗ് നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: