തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബാലഗോകുലം നടത്തിയ പോസ്റ്റര്‍ മത്സരത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി കെ എസ്.ഹരിശങ്കര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. എസ്.ശ്രീലാല്‍(കാട്ടായിക്കോണം) രണ്ടാം സ്ഥാനവും, പ്രജിത്ത് പി (ശ്രീവരാഹം), അര്‍ണ്ണവ് വി അനുകുമാര്‍ (എറണാകുളം) എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു.
‘വിഷാദം വെടിയാം, വിജയം വരിക്കാം’ എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. പിഎന്‍ സുരേന്ദ്രന്‍ (കണ്‍വീനര്‍) പി ജി ഗോപാലകൃഷ്ണന്‍, സന്തോഷ് കടലുണ്ടി , ബി.എസ്.ബിജു എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയിച്ചത്. കാഷ് അവാര്‍ഡും ഫലകവും അടങ്ങുന്ന അവാര്‍ഡ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനത്തില്‍ നല്‍കും
















