കണ്ണൂര്‍: കേരളത്തില്‍ വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത, താലിബാന്റെ ആദ്യരൂപമായ വാരിയന്കുന്നന് സ്മാരകം പണിയാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം ചരിത്രപരമായ വിഡ്ഡിത്തമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ ഏകാധിപതിയായിരുന്ന വാരിയന്‍കുന്നന്റെ പ്രവര്‍ത്തനം ജനാധിപത്യവിരുദ്ധമായിരുന്നു. അത്തരം ഏകാധിപതികള്‍ക്ക് സ്മാരകം പണിയുന്നത് ജനാധിപത്യവിരുദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞ ശേഷമാണ് സിപിഎം തെറ്റുതിരുത്തി അതിനെ അംഗീകരിച്ചത്. സിപിഎമ്മിന് ദേശീയ ബോധം വരുന്നത് സ്വാഗതാര്‍ഹമാണ്. ദേശീയ സ്വാതന്ത്ര്യസമര നേതാക്കളായ മഹാത്മാ ഗാന്ധിയേയും സുഭാഷ് ചന്ദ്രബോസിനേയും ഉള്‍പ്പടെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷമാണ് നിലപാടുകള്‍ തിരുത്തിയത്. നാളെ വാരിയന്കുന്നന് സ്മാരകം പണിയുന്നതും തിരുത്തിപ്പറയേണ്ട ഗതികേട് സിപിഎമ്മിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജിത്തു കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അര്ജ്ജുന് മാവിലാക്കണ്ടി സ്വാഗതവും അഡ്വക്കറ്റ് കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: