അമ്പലപ്പുഴ: തലയില്‍ സ്റ്റീല്‍ കലം കുടുങ്ങിയ പിഞ്ചു ബാലന് രക്ഷകരായി ഫയര്‍ ഫോഴ്സും പോലീസും. കട്ടക്കുഴി ചേരുത്തോപ്പ് വീട്ടില്‍ രാകേഷ് ശ്രീലത ദമ്പതികളുടെ മകന് ഒരു വയസുകാരന് കാശിനാഥനെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. രാവിലെ നാലു വയസുകാരന് സഹോദരനുമായി കള്ളനും പോലീസും കളിക്കുന്നതിനിടെ സഹോദരന് തൊപ്പിയായി സ്റ്റീല്‍ കലം കാശിനാഥിന്റെ തലയില്‍ വെക്കുകയായിരുന്നു.
പിന്നീട് കലം തലയില്‍ കുടുങ്ങിയതോടെ കുട്ടിയുടെ കരച്ചില് കേട്ടതോടെയാണ് മാതാപിതാക്കള്‍ ഇതറിയുന്നത്.കലം പുറത്തെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ വിവരം ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തിയ ശേഷം വിവരം തകഴി ഫയര്‍ ഫോഴ്സിനെ അറിയിച്ചു.
ഇവിടെ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എസ്.സുരേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പലപ്പുഴയിലെത്തിയെങ്കിലും റെയില്‍വെ ക്രോസ് അടച്ചിട്ടിരുന്നതിനാല്‍ ഇവര്‍ക്ക് കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് കുട്ടിയും മാതാ പിതാക്കളുമായി പോലീസ് അമ്പലപ്പുഴ വടക്കേ നടയിലെത്തി. ഇവിടെ ഒരു വീട്ടില്‍ വെച്ച് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ കുട്ടിയുടെ തലയില്‍ നിന്ന് കലം പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: