ആലപ്പുഴ: കുട്ടനാടിനെ അറിയാന്‍…. കുട്ടനാടിനെ സംരക്ഷിക്കാന്‍ … എന്ന ലക്ഷ്യവുമായി കുട്ടനാടിന്റെ പുന:രുദ്ധാരണത്തിന് വേണ്ടി രൂപീകരിച്ച റിവൈവ് കുട്ടനാട് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുട്ടനാട് ഇന്ന് നേരിടുന്ന നേരിടുന്ന വിഷയങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മങ്കൊമ്പില്‍ വച്ച് വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വിദഗ്ധ സമിതി കൂട്ടായ്മയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടാക്കി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുവാന്‍ കൂട്ടായ്മ തീരുമാനിച്ചു.മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് വിദഗ്ധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി. മുന്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം അസ്സോസിയേറ്റ് പ്രഫസര്‍ ഡോ. കെ.ജി.പത്മകുമാര്‍ ഉത്ഘാടനം ചെയ്തു.
മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മുന്‍ മേധാവി ഡോ. ലീനാകുമാരി, കുസാറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എന്‍. സുനില്‍കുമാര്‍ , ഇന്ത്യന്‍ ഓഷ്യാനോഗ്രാഫി റിട്ടയേഡ് ശാസ്ത്രജ്ഞന് കേശവദാസ് , കൃഷ്ണകുമാര്‍, കെ.സോമന് , എം.വി.ഗോപകുമാര്‍ , ഡി. അശ്വനീദേവ്, സി.കെ. ഗുപ്തന് കോട്ടയം, ജോര്‍ജ്ജ് മാത്യു വാച്ചാപറമ്പില്‍, ജയന് ജോസഫ് , ടോം വൈശ്യംഭാഗം, ആന്റണി ചമ്പക്കുളം, ഗോപന് ചെന്നിത്തല, വിധു പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. റിവൈവ് കുട്ടനാട് കോ-ഓര്ഡിനേഷന കൗണ്‍സില്‍ കണ്‍വീനര്‍ പി.കെ.വാസുദേവന്‍ സ്വാഗതവും, കൗണ്‍സില്‍ അംഗം അജിത്ത് പിഷാരത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: