Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്; 30 പോര്‍ വിമാനങ്ങള്‍ വരെ വഹിക്കും, ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് അധികൃതര്‍ .

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Aug 15, 2021, 12:50 pm IST
in Defence

കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്. കപ്പലിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണത്തിന്റെ 75 ശതമാനവും ഇന്ത്യയിന്‍ തന്നെയാണ് നിര്‍മ്മിച്ചത്. വിമാന വാഹിനിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ 75 ശതമാനവും ഇന്ത്യയില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മനിര്‍ഭര്‍ ഭാരതിന്റെ വിജയമായിരിക്കുകയാണ്. കപ്പല്‍ നിര്‍മ്മാണത്തിനുള്ള ഉരുക്ക് ആദ്യം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റുകയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഗുണനിലവാരമുള്ള ഉരുക്ക് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയായിരുന്നു. 

കൊച്ചിന്‍ കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മാണം നടന്നത്. 

സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയും രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകളും അടക്കം പടക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. 

വിക്രാന്തിന്റെ നിര്‍മാണം, ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്. കൊവിഡ് കാലം കാര്യമായി ബാധിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്‌ക്കാണ്. ഇന്ത്യയില്‍ ഇതുവരെ 7,500 ടണ്‍ മുതല്‍ 8,000 ടണ്‍ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം 40,000 ടണ്ണാണ്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും. കീലില്‍ നിന്നുള്ള ഉയരം 37.5 മീറ്ററാണ്. 

യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം എന്നിവയ്‌ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.  

30 പോര്‍ വിമാനങ്ങള്‍ വഹിക്കും

രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്‌മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 

1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്‌ക്കുള്ള സൗകര്യവും ഐഎസി-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.

ആത്മവിശ്വാസം ഇരട്ടി: നാവിക സേന  

ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കരുത്തും ആവേശവുമാണെന്ന് ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ. കെ. ചൗള പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ഉള്‍പ്പെടുത്തിയാണ് വിമാന വാഹിനിയുടെ നിര്‍മ്മാണം. ഉടന്‍ തന്നെ കപ്പല്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: കേന്ദ്ര സര്‍ക്കാര്‍പ്രതിരോധംഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്നാവിക സേനAathma Nirbhar Bharath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആത്മനിര്‍ഭരത ശക്തമാക്കുക; യുഎസ് തീരുവ നിലവില്‍ വന്നു

ഭാരതത്തില്‍ വികസിപ്പിച്ച ക്രാഷ് ഫയര്‍ ടെന്‍ഡര്‍
India

തദ്ദേശീയമായി ക്രാഷ് ഫയര്‍ ടെന്‍ഡറും വികസിപ്പിച്ച് ഭാരതം; വ്യോമസേനയ്‌ക്ക് കൈമാറി

India

2047-ഓടെ ഭാരതീയ നാവികസേന ‘ആത്മനിർഭർ’ കൈവരിക്കും : അഡ്മിറൽ ആർ. ഹരികുമാർ 

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിനെത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അഗസ്ത്യമുനിയുടെ ശില്പം സമ്മാനിക്കുന്നു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, കന്യാകുമാരി വിവേകാനന്ദകേന്ദ്രം അധ്യക്ഷന്‍ എ.ബാലകൃഷ്ണന്‍, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ സി.വി.ജയമണി സമീപം
Main Article

ഭാരതം എന്ന ആത്മവിശ്വാസം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.