തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹാമാരി കാലത്ത് ജീവന് സംരക്ഷണം നല്‍കുന്നതിനാണ് പരിഗണന. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞ ഈ ദിനത്തില്‍ എടുക്കണം. ഒപ്പം ജീവനോപാധികള്‍ നിലനിര്‍ത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസന കാഴ്ചപ്പാടില്‍ മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമാണ് ഇന്ന് ദേശീയ തലത്തില്‍ മുദ്രാവാക്യമായിരിക്കുന്നത്. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞ എടുക്കണം. ജനങ്ങള്‍ക്കിടയിലെ അന്തരം ഇല്ലാതാക്കാന്‍ മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പുവരുത്തുക എന്ന കാഴ്ച്ചപ്പാട് പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഉല്പാദനം വര്‍ധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളാണ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. അതിനായി നമ്മുടെ അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക സുരക്ഷാ പദ്ധതികളേയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ആര്‍ദ്രം, ലൈഫ് മുതലായ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കുയത്. കോവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വര്‍ത്തിച്ചത് ഇത്തരം ഇടപെടല്‍കൂടിയാണെന്ന് നാം ഓര്‍ക്കണം.
ധീരദേശാഭിമാനികള്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍, അവയില്‍ പ്രതിഫലിച്ച മൂല്യങ്ങള്‍ അവ ഉള്‍ച്ചേര്‍ന്നാണ് നമ്മുടെ ഭരണഘടന രൂപീകരിക്കപ്പെട്ടിട്ടത്. ഭരണഘടന മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ ഈ എഴരപ്പതിറ്റാണ്ട് ഘട്ടത്തില്‍ നമുക്ക് കഴിഞ്ഞുവെന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ഥവത്താകുന്നത്. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: