മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
സമാന ചിന്താഗതിയുള്ളവരുമായി പരിചയപ്പെടുവാന്‍ അവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പരീക്ഷണ, നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല അവസരങ്ങള്‍ വന്നുചേരും. മാതാപിതാക്കളില്‍നിന്ന് അനുമോദനങ്ങള്‍ വന്നുചേരും. കാര്‍ഷിക മേഖലകള്‍ വിപുലമാക്കുവാന്‍ അവസരമുണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
കര്‍മമേഖലയിലെ അവസ്ഥ മനസ്സിലാക്കി ലളിതമായ ജീവിതശൈലി തുടരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അന്ധവിശ്വാസം ഒഴിവാക്കുക. വേണ്ടപ്പെട്ടവര്‍ക്ക് ഉപകാരം ചെയ്യാന്‍ അവസരം ഉണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സാഹചര്യങ്ങളാല്‍ ദുഃശീലങ്ങള്‍ ഒഴിവാക്കി സദ്ശീലങ്ങള്‍ സ്വീകരിക്കും. പിന്തള്ളപ്പെടുന്ന അവസ്ഥാ വിശേഷങ്ങളെ തരണം ചെയ്യും. ഗുണനിലവാരം വര്‍ധിപ്പിക്കുവാന്‍ വ്യവസായം നവീകരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കുടുംബത്തില്‍ നിന്നു വിട്ടു ജോലി ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സങ്കീര്‍ണമായ വിഷയങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവ് സര്‍വ്വ വിജയത്തിനു വഴിയൊരുക്കും. സുഹൃത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷം തോന്നും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ആര്‍ജിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. അഭിപ്രായ സമന്വയ ചര്‍ച്ചകള്‍ അന്തിമമായി വിജയം കൈവരിക്കും. ദമ്പതികള്‍ക്ക് ഐക്യതയോടുകൂടി ജീവിതം നയിക്കുവാന്‍ സാധിക്കും. ക്രിയാത്മക നടപടികളില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഏറ്റെടുത്ത ദൗത്യം തൃപ്തിയാകും വിധത്തില്‍ പൂര്‍ത്തീകരിക്കുവാനിടവരും. കര്‍മ്മമണ്ഡലങ്ങളില്‍ സര്‍വ്വാത്മനാ സഹകരിക്കുന്നതിനാല്‍ സമാധാനവും സന്തോഷവും കൈവരും. കാര്‍ഷികമേഖലയില്‍ ആദായം വര്‍ധിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
മക്കള്‍ക്ക് ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
പുതിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യും. പരീക്ഷയില്‍ തൃപ്തിയായ വിജയം കൈവരിക്കാനിടയുണ്ട്. ഗൃഹനിര്‍മാണം ഏറെക്കുറെ പൂര്‍ത്തീകരിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ വിമര്‍ശനങ്ങളെ അതിജീവിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിനു യോഗം കാണുന്നു. പൂര്‍വികസ്വത്ത് രേഖാപരമായി ലഭിക്കുവാന്‍ നിയമസഹായം തേടും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാന്‍ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. സ്വന്തം കഴിവും, വിജ്ഞാനവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുവാനവസരം വന്നുചേരും. ഉദരസംബന്ധമായ രോഗപീഡ വര്‍ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. അവഗണിക്കപ്പെടുന്ന അവസ്ഥ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതില്‍ ആശ്വാസം തോന്നും. ഈശ്വരപ്രാര്‍ത്ഥനയോടുകൂടി അനുവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ അനുകൂല വിജയം കൈവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: